Chapter Title : കുറ്റബോധം 9 [Ajeesh]
ടെൻഷൻ അവനെ വീണ്ടും ഒരു അപകടത്തിലേക്ക് തള്ളി വിടുമോ എന്ന ഒരു ഭയം അയാളുടെ മനസ്സിൽ തോന്നിയിരിക്കണം... എങ്കിലും ആ നിമിഷം അയാൾക്ക് അതിന് കഴിഞ്ഞില്ല... " നോക്കി പോ ബ്രോ... " പതുക്കെ പോയാ മതി... ജസ്റ്റ് മിസ് ആണ്... " അത്രയും പറഞ്ഞുകൊണ്ട് അയാൾ ജീപ്പുമായി പോയി... പുറകെ വന്ന വാഹനങ്ങൾ എല്ലാം രാഹുലിനെ ഒരു അവജ്ഞയോടെ നോക്കുന്നുണ്ടായിരുന്നു... പലരും എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്... അടുത്ത സിഗ്‌നൽ വീഴുന്നത് വരെ അവൻ അവിടെ തന്നെ നിന്നു... അതിനു ശേഷം അവൻ വണ്ടിയെടുത്ത് പതിയെ ഓടിക്കാൻ തുടങ്ങി... അവൻ പരമാവധി പതുക്കെയായിരുന്നു ഓടിച്ചത്... ഉള്ളിലെ ഭയം അവനെ വല്ലാതെ തളർത്തിയിരുന്നു... നേരത്തെ അവളുടെ അടുത്ത് എത്തണം എന്ന് കരുതിയാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെങ്കിലും വിചാരിച്ചതിനെക്കാൾ വൈകിയാണ് അവൻ തൃശൂർ എത്തിയത്... ഒരു ചെറിയ മരത്തണലിൽ വണ്ടി നിർത്തി അവൻ രേഷ്മയെ വിളിച്ചു... " ഞാൻ എത്തി .... " പലപ്പോഴായി കാണാൻ വരുന്നത് കൊണ്ട് അവൻ നിൽക്കുന്ന സ്ഥലങ്ങൾ എല്ലാം അവൾക്ക് മനഃപാഠം ആയിരുന്നു... രാഹുൽ ഹെൽമറ്റ് ഊരി മിററിൽ നോക്കി നെറ്റിത്തടം ഇപ്പോഴും വിയർക്കുന്നുണ്ട്... അവൻ അത് പതിയെ തുടച്ചു... അപ്പോഴേക്കും രാഹുലിന്റെ തോളിൽ പുറകിലൂടെ ഒരു കൈ പതിഞ്ഞിരുന്നു.... അവൻ തിരിഞ്ഞു നോക്കി... ആ രൂപം കണ്ട മാത്രയിൽ അവന്റെ ഭയം എല്ലാം അകന്ന് പോയി... അവൻ പോലുമറിയാതെ തന്റെ വാ തുറന്ന് ആ മനോഹാരിത നോക്കി നിന്നു... രാഹുൽ വണ്ടിയിൽ നിന്ന് ഇറങ്ങി അവളെ ആദ്യമായി കാണുന്ന പോലെ നോക്കി നിന്നു... തെളിഞ്ഞ
💬 Comments
View all comments