0%

Chapter Title : കുറ്റബോധം 9 [Ajeesh]

Author : Ajeesh Read All Parts 612

നീലാകാശത്തിന്റെ നിറത്തിലുള്ള അവളുടെ ഒരേയൊരു സാരിയിൽ ചുവന്ന് തുടുത്ത കവിളിണകളോടെ, മൂത്ത് പഴുത്ത ചാമ്പയ്ക്ക പോലുള്ള ആധാരങ്ങളോടെ, പുറത്തേക്ക് ഒരു തരി നീട്ടി വാലിട്ട് എഴുതിയ കണ്ണുകളോടെ, ഇടത് തോളിലൂടെ വിരിഞ്ഞ മാറിടം മറച്ചുനിൽക്കുന്ന കർകൂന്തലുകളോടെ അവൾ അവനു മുന്നിൽ നിന്നു... ഒരു ചെറു പുഞ്ചിരി അവളിൽ അപ്പോഴും തത്തിക്കളിക്കുന്നുണ്ടായിരുന്നു.... രാഹുൽ അവളുടെ നേത്രങ്ങളിൽ നോക്കി മതിമറന്നു നിന്നു... ദേവലോകത്തെ സാക്ഷാൽ അപ്സര കന്യകമാർ പോലും അവളെ കാണുന്ന മാത്രയിൽ ലജ്ജിച്ചു തല താഴ്ത്തിയിരിക്കാം.... അവളുടെ പുറകിൽ രണ്ട് പേർ എവിടെ നിന്നോ കൂടിയിരുന്നു... തേൻകുടം കണ്ട ഈച്ചക്കൂട്ടം പോലെ അവർ അവളെ കാണാവുന്ന ദൂരത്തിൽ നിലയുറപ്പിച്ച്‌ അവളെ ആസ്വദിച്ചു നിന്നു..... രാഹുൽ ചിരിച്ചുകൊണ്ട് തല താഴ്ത്തി.... " ടാ... ഇതൊന്ന് വച്ച് വരോ നീ... " രേഷ്മ മൃദുവായി പറഞ്ഞു... രാഹുൽ തനിക്ക് നേരെ വച്ചു നീട്ടിയ ഒരു കടലാസ്‌ പൊതി വാങ്ങിച്ചു... അതിൽ നിന്നും വന്ന മുല്ലപ്പൂവിന്റെ ഗന്ധം അവന്റെ നസികയിലേക്ക് തുളച്ചു കയറി... രാഹുൽ അത് പുറത്തേക്ക് എടുത്തു... 4 മുഴമെങ്കിലും കാണണം, ഏകദേശം കൃത്യമായ ഒരു അനുപാതത്തിൽ അത് മടക്കി. ശേഷം അവളുടെ തോളിൽ പിടിച്ച് തിരിച്ചു നിർത്തി..... രേഷ്മ തന്റെ മുടി പുറകിലേക്ക് ഇട്ട് ഇരു വശങ്ങളിൽ നിന്നും രണ്ട് മുടിയിഴകൾ വലിച്ചെടുത്ത് അവ കൂട്ടി കുളിമേട മേടഞ്ഞു കൊണ്ട് അവന് പൂ ചൂടൻ സൗകര്യം ഒരുക്കി കൊടുത്തു... രാഹുൽ പൂ അവളുടെ മുടിയിൽ ചൂടി അത് പോവാതിരിക്കാൻ ഒരു നേരിയ ഈർക്കിൽ പോലെയുള്ള സ്ലെഡ് കൊണ്ട് കുത്തി വച്ചു...

💬 Comments

View all comments