Chapter Title : കുറ്റബോധം 9 [Ajeesh]
അത്രയും നേരം അവൾ അവളെ പിന്തുടർന്ന് വന്നിരുന്ന ആ രണ്ട് പയ്യൻമ്മാരെ ആയിരുന്നു ഫേസ് ചെയ്തിരുന്നത്... അവർ ആ രംഗത്തിൽ മതിമറന്നിരുന്നു എന്ന് അവരുടെ അതിശയ ഭാവത്തിൽ നിന്നും അവൾക്ക് വ്യക്തമായിരുന്നു... പെട്ടെന്നുണ്ടായ വികാര വേലിയേറ്റത്തിൽ അവൾ ചിരിച്ചുകൊണ്ട് തലതാഴ്ത്തി... രാഹുൽ അവളെ തിരിച്ചു തന്റെ നേരെ നിർത്തി... രാഹുൽ തന്റെ പ്രണയിനിയെ പൂതി മാറും വരെ അവളെ നോക്കി നിന്നു... അവന്റെ വെള്ളാരംകണ്ണുകളുടെ വശ്യത താങ്ങാനാവാതെ അവൾ നാണത്താൽ ദുർബലയായിപോയി.... " പോവണ്ടേ??? " അവൻ ഒരു അർത്ഥം വെച്ചെന്ന പോലെ ചോദിച്ചു... " ഛീ... " വഷളൻ ... അവൾ രാഹുലിന്റെ കൈകളിൽ പിച്ചിക്കൊണ്ട് തന്റെ പരിഭവം പ്രകടിപ്പിച്ചു... " എന്തപറ്റി.. പ്ലാൻ മാറ്റിയോ???" അവൻ അവളുടെ കൈകൾ ഗ്രഹിച്ചുകൊണ്ട് ചോദിച്ചു.. " നോ... " പോവാം... രാഹുൽ ആകാശത്തേക്ക് നോക്കി തന്റെ പ്രാർത്ഥനകൾ കേൾക്കുന്ന ഏതോ ദൈവം അവിടെ ഉള്ളത് പോലെ അവന് തോന്നി... "വാ വന്ന് വണ്ടിയിൽ കയറ്..." രേഷ്മ ഒരു വശം ചെരിഞ്ഞ് രാഹുലിന്റെ വയറിലൂടെ കൈകൾ കടത്തി അവനോട് ചേർന്ന് ഇരുന്നു... " കെട്ടിപ്പിടിച്ചു ഇരിക്കുന്നതൊക്കെ കൊള്ളാം... ഇരുന്ന് ഉറങ്ങരുത്...." അവൻ ഓർമ്മപ്പെടുത്തി... " എങ്ങനാ ഉറങ്ങാ എന്റെ ഉറക്കം നീ കളഞ്ഞിലല്ലേ... ?"... രാഹുലിന് ചിരി വന്നു... പെണ്ണ് വല്ലാത്ത റൊമാന്റിക് മൂഡിലാണ്... അവൻ വണ്ടിയെടുത്തു... പതിവിനേക്കാൾ വളരെ പതുക്കെ ആയിരുന്നു അവൻ ഡ്രൈവ് ചെയ്ത് കൊണ്ടിരുന്നത്... " നീ എന്താ ഇത്ര പതുക്കെ ഓടിക്കുന്നെടാ...." രേഷ്മ വ്യാകുലതയോടെ ചോദിച്ചു... " ഒന്നുമില്ലടി... പതുക്കെ പോകുന്നതിന്റെ സുഖവും
💬 Comments
View all comments