Chapter Title : കുറ്റബോധം 9 [Ajeesh]
ഒന്ന് അനുഭവിക്കാൻ തോന്നി... " പിന്നെ... നിനക്ക് ഇങ്ങനെ ഓരോ വട്ട് കിട്ടുന്നുണ്ടല്ലോ ഇടക്ക് ഇടക്ക്...." രേഷ്മ അവനെ കിക്കിളിയാക്കിക്കൊണ്ട് ചോദിച്ചു... " ദേ പെണ്ണേ ബാലൻസ് പോവും ട്ടാ.. " അവൻ ദീർഘശ്വാസം എടുത്തുകൊണ്ട് പറഞ്ഞു... രേഷ്മയുടെ തുടരെതുടരെയുള്ള നിർബന്ധത്തിന് വഴങ്ങി അവൻ അല്പം കൂടി വേഗത്തിൽ വണ്ടി ഓടിക്കാൻ തുടങ്ങി... " മൂന്നാം മണി അടിച്ച് നിക്കണ സമയത്താ അവന്റെ വേഷംകെട്ട്... " അവൾ പിറുപിറുക്കുന്നുത് അവൻ കേട്ടില്ല എന്ന് നടിച്ചു... വണ്ടി വീട്ടിലേക്ക് കയറ്റി പാർക്ക് ചെയ്യുമ്പോൾ ചുറ്റും ഒന്ന് കണ്ണോടിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു...... ചുറ്റും ഒന്ന് നോക്കി രേഷ്മ വേഗം തന്നെ വീട്ടിലെ ഡോറിനടുത്തേക്ക് ഓടിയടുത്തു... രാഹുലിനെ ഒന്ന് നോക്കിയ ശേഷം അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറി... പെട്ടന്ന് എന്തോ വീഴുന്ന ശബ്ദം അവന്റെ ശ്രദ്ധയിൽ പെട്ടു... അവൻ നാലുപാടും തിരിഞ്ഞു നോക്കി... ഭയപ്പെടുത്തുന്നതോ സംശയം ഉലവാക്കുന്നതോ ആയ ഒന്നും അവൻ കണ്ടതേയില്ല..... ചിലപ്പോൾ അടുത്ത വീട്ടിലെ പറമ്പിൽ ചക്ക എങ്ങാനും വീണാതായിരിക്കും... മൂത്ത് പഴുത്ത ചക്ക ആയിട്ട് കൂടി ഇട്ടു തിന്നാതെ വെറുതെ നിലത്ത് വീഴ്ത്തി കളയുന്ന ഒരു മങ്ങാണ്ടി മൊറാനാണ് തന്റെ ഒരു അയൽവാസി എന്ന് അവന് അറിയാമായിരുന്നു... വണ്ടി ഒതുക്കി വച്ച് അവൻ വീട്ടിലേക്ക് കടന്നു... രേഷ്മ അകത്തുള്ള സോഫയിൽ ഇരിക്കുകയാണ്... " ഓഹ് എത്തിയോ തമ്പുരാൻ... " ഇന്നെന്താണ് നിനക്ക് പറ്റിയെ...എല്ലാം ഭയങ്കര സ്ലോ ആണല്ലോ??? രേഷ്മ പരിഭവം പ്രകടിപ്പിച്ചു.... " അയ്യോ .... എന്റെ പൊന്നു മോളെ എനിക്ക് ഒരു കുഴപ്പവും
💬 Comments
View all comments