Chapter Title : കുറ്റബോധം 9 [Ajeesh]
അവൾ അത് എടുത്തു... ആവശ്യത്തിന് മാത്രം വലിപ്പമുള്ള എന്നാൽ നന്നേ ചെറുതുമല്ലാത്ത ഒരു ഓടക്കുഴൽ... അതിന്റെ ഒരു തലക്കൽ ഒരു ചുവന്ന ചരട് കെട്ടിയിട്ടിരുന്നു... അതേ അവൾ കെട്ടിക്കൊടുത്ത ചരട്... രേഷ്മ അത് തന്റെ നെഞ്ചോട് ചേർത്തു.... അവന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സാധിക്കാൻ അവസരം ഉണ്ടായിട്ടും തനിക്ക് വേണ്ടിയാണ് അവൻ അത് വേണ്ടന്ന് വച്ചത് എന്ന ചിന്ത വീണ്ടും അവളിൽ ഉടലെടുത്തു.... രാഹുൽ അവളെ പുറകിലൂടെ ഇടുപ്പിൽ വരിഞ്ഞു ചുറ്റി കെട്ടിപ്പിടിച്ച് നിന്നു... അവന്റെ കൈകൾ അവളുടെ നഗ്നമായ ഇടുപ്പിൽ അമർന്നിരുന്നു... രേഷ്മ ആ പുല്ലാങ്കുഴൽ അവിടെ തന്നെ തിരിച്ചുവച്ചു... ശേഷം ഭഗവാൻ ശിവനെ നോക്കി ഒന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു... അതിനുശേഷം അവൾ ഒന്ന് തിരിഞ്ഞു നിന്നു.... അവൾ അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി... അവനും അപ്രകാരം തന്നെ ചെയ്തു... അവന്റെ കണ്ണുകളിൽ എന്നും എപ്പോഴും കീഴടങ്ങുന്ന അവൾ ഇത്തവണ അവന്റെ മുഖം തന്റെ കൈകളിൽ കോരിയെടുത്തു.... മതിവരാത്ത വണ്ണം ആ മുഖത്തെ അണുവിലേക്കും അവൾ നോക്കി നിരമിഴികളോടെ പറഞ്ഞു.... " ഇനി മുതൽ ഞാൻ നിന്റെയാണ്... എന്റെ സ്വപ്നങ്ങൾ നിന്റെയാണ്, എന്റെ ശരീരം നിന്റെയാണ്, എന്റെ മനസ്സ് നിന്റെയാണ്, എന്റെ വേദനയും, എന്റെ സര്വ്വവും ഞാൻ നിനക്ക് തരുവാണ്... " അവൾ താങ്ങാനാവാത്ത വികരത്തള്ളിച്ചയോടെ പറഞ്ഞു... അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു... അതിൽനിന്നും ഊർന്നുവീണ ആലിപ്പഴങ്ങൾ അവൻ ചുംബിച്ചു... " നിന്നോളം വലുതൊന്നും ... ഒന്നും ഞാൻ നേടിയിട്ടില്ല പെണ്ണേ... " അവൻ രേഷ്മയുടെ കണ്ണുകളിൽ ചുംബനങ്ങൾ കൊണ്ടു മൂടി... അപ്പോഴും അവന്റെ കൈകൾ അവളുടെ
💬 Comments
View all comments