Chapter Title : കുറ്റബോധം 9 [Ajeesh]
പുഞ്ചിരിച്ചു... " നീ എന്താ അവിടെ നോക്കി നിൽക്കുന്നേ വാ ഇത് കുടിക്ക്... " അവൻ അത് ഗ്ളാസ്സിലേക്ക് പകർത്തി... രേഷ്മ അത് വാങ്ങി ചുണ്ടോടടുപ്പിച്ച് കുടിക്കാൻ തുടങ്ങി... രണ്ട് ഇറുക്ക് വെള്ളം കുടിച്ചപ്പോഴേക്കും രാഹുൽ അവളുടെ കയ്യിൽ നിന്നും ആ ഗ്ലാസ്സ് തട്ടിപ്പറിച്ചു വാങ്ങി... പെട്ടന്ന് ഉണ്ടായ അവന്റെ പെരുമാറ്റം മനസ്സിലാവാതെ അവൾ മിഴിച്ചു നിന്നു... " എന്താടാ.. " രാഹുൽ ആ ഗ്ലാസ്സ് തന്റെ ചുണ്ടോടടുപ്പിച്ചു... അവൾ കുടിച്ചതിന്റെ ബാക്കി കുടിക്കാൻ തുടങ്ങി... തന്റെ പ്രണയിനിയുടെ ദന്തക്ഷതം ഏറ്റ മുറിവിൽ ആ ജലകണങ്ങൾ നീറ്റൽ ഉണ്ടാക്കി.... എങ്കിലും അവൻ അത് കുടിച്ചുകൊണ്ടേയിരുന്നു... രേഷ്മ അവന്റെ തലക്ക് ഒരു തട്ട് തട്ടി... " നീ ചോദിച്ചാൽ ഞാൻ തരില്ലെടാ... എന്തിനാ തട്ടിപ്പറിക്കുന്നെ..." മൃദുലമായ വാക്കുകളാൽ അവൾ പറഞ്ഞു..... അവൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല.... " നീ വാ ... ഞാൻ നിന്നെ എന്റെ ലോകത്തേക്ക് കൊണ്ട് പോവാം.. " രാഹുൽ അവളുടെ കൈ പിടിച്ച് തന്റെ റൂമിലേക്ക് നടന്നു... റൂമിൽ കടന്നതും അവൾ മൊത്തത്തിൽ ഒന്ന് നോക്കി... ഒരു കട്ടിൽ ഉണ്ട്.... അതിൽ അവൾ കയറി ഇരുന്നു... ആദ്യം അവളുടെ കണ്ണുകൾ പതിഞ്ഞത് ഒരുപാട് ഓടക്കുഴലുകൾ ഇരിക്കുന്ന ഒരു ബാഗ് ആണ്... അതിൽ പല വലിപ്പത്തിൽ ഉള്ള ഓടക്കുഴലുകളും ഉണ്ട്... അപ്പോൾ ഇതിന്റെ വലുപ്പത്തിന് അനുസരിച്ച് കേൾക്കുന്ന ശബ്ദത്തിനും മാറ്റം ഉണ്ടാവണം... അവൾ ഊഹിച്ചു.... ഷെൽഫിൽ തന്നെ ഏകദേശം നടുവിലായി ഭഗവാൻ ശിവന്റെ ഒരു ചിത്രം വച്ചിട്ടുണ്ട്... അതിന്റെ കീഴിലും ഒരു പുല്ലാങ്കുഴൽ ഇരിക്കുന്നുണ്ട്...
💬 Comments
View all comments