Chapter Title : കുറ്റബോധം 9 [Ajeesh]
അവൾ സ്വയം മതിമറന്ന് ആസ്വദിച്ചു... " നിനക്ക് കുടിക്കാൻ എന്തെലും എടുക്കട്ടേ ഞാൻ... ? എന്റെ വീട്ടിൽ വന്നിട്ട് ഞാൻ ഒന്നും തന്നില്ലല്ലോ... " അവളുടെ ഇടതൂർന്ന മുടിയിൽ വിരലുകൾ കടത്തി ചീകിക്കൊണ്ട് അവൻ ചോദിച്ചു... അവൾ അപ്പോഴും അവന്റെ നെഞ്ചിലെ ചൂടിൽ ലയിച്ചിരിക്കുകയായിരിന്നു... പെട്ടന്ന് ഒരു ഒരു ഇളം പുഞ്ചിരി അവളിൽ വിരിഞ്ഞു... " നീ നിന്നെത്തന്നെ എനിക്ക് തന്നില്ലേ... അത് മതി... " " അയ്യോ ഈ പെണ്ണ് ... നീ വാ ഞാൻ കുടിക്കാൻ എന്തെലും തരാം.. എണീക്ക് " രാഹുൽ അവളെ എഴുന്നേല്പിച്ചുകൊണ്ട് അവളുടെ തോളിൽ പിടിച്ച് ഉന്തി അടുക്കളയിലേക്ക് നടത്തി... തൽക്കാലം സുന്ദരിക്കുട്ടി ഇവിടെ നിക്ക്... രേഷ്മയെ നോക്കി കണ്ണിറുക്കിയ ശേഷം അവൻ അടുക്കളയിലെ ഷെൽഫിൽ നിന്നും ടാങ്ക് എടുത്ത് ഒരു പാത്രത്തിൽ കലക്കാൻ തുടങ്ങി... രേഷ്മ അവനെ തന്നെ നോക്കി നിന്നു... ഇപ്പോഴും അവനു ചുറ്റും ഒരു പ്രഭാവലയം ഉള്ള പോലെ അവൾക്ക് തോന്നി... അവനെ നോക്കുമ്പോൾ തന്റെ മാനസ്സിൽ ഒരു ദിവ്യത്വമൊക്കെ തോന്നിപ്പോകുന്നു... അവന്റെ വെള്ളാരം കല്ലുമിഴികൾ, എന്നും തന്റെ ഉറക്കം കെടുത്തുന്ന ആ കണ്ണുകളിലേക്ക് അവൾ വീണ്ടും ഉറ്റു നോക്കി... അവിടെ ഇപ്പൊഴും എന്തോ പ്രകാശിക്കുന്നുണ്ട്....അവനിൽ ഒരു ചൈതന്യം കുടികൊള്ളുന്നത് പോലെ അവൾക്ക് തോന്നി... അല്ലെങ്കിൽ ഒരു പെണ്ണിനെ ഇത്രക്ക് അടുത്ത് കിട്ടുമ്പോൾ ഏതൊരാണും വേഗം അവളെ വിനിയോഗിക്കുകയാവും ചെയ്യുക... അവൾ വെറുതെ ചിന്തിച്ചു... രാഹുൽ ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് ഒഴിച്ചു... പഞ്ചസാര ഇട്ട് മധുരം പരിശോധിച്ചു ഹമ്മം പാകമാണ്.... അവൻ രേഷ്മയെ നോക്കി
💬 Comments
View all comments