0%

Chapter Title : കുറ്റബോധം 9 [Ajeesh]

Author : Ajeesh Read All Parts 618

വേർപെടുത്താൻ അവൾ തയ്യാറായില്ല... പുറകിലേക്ക് അടിച്ചു വീണ ആഘാതത്തിൽ അവൻ ഒരു നിമിഷത്തേക്ക് അവളിൽ നിന്ന് പിന്മാറി... ആ ഒരു ഞൊടി കൂടി വലിയ ഒരു ദൈർഘ്യമായി തോന്നിയതിനാലാവണം കൂടുതൽ ആവേശത്തോടെ രേഷ്മ അവന്റെ അധരങ്ങൾ കടിച്ചു വലിച്ചു... " ആആആ.. " അവൻ പെട്ടന്ന് രേഷ്മയെ തള്ളിമാറ്റി... രേഷ്മയുടെ മുഖത്ത് ഒരു പശ്ചാതാപ ഭാവം നിഴലിച്ചിരുന്നു.... രാഹുൽ തന്റെ ചുണ്ടുകൾ കൈകൾ കൊണ്ട് തടവി നോക്കി... അവിടെ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു... " കടിച്ചു പൊട്ടിച്ചല്ലൊടി... " " സോറി.... " അവളുടെ മുഖം വാടിപ്പോയിരുന്നു.... അടക്കി വച്ച വികാര പരിവേഷങ്ങൾ എല്ലാം അണപൊട്ടി ഒരു പ്രളയം പോലെ പൊട്ടിയൊലിച്ചപ്പോൾ അവൾക്ക് ചെറുക്കാൻ ആകുമായിരുന്നില്ല... ആ ലോല ഹൃദയത്തിന് അതിനുള്ള ത്രാണി ഇല്ലായിരുന്നു... തന്റെ മനസ്സിൽ ഉടലെടുത്ത വികാര ചുഴിയിൽ അകപ്പെട്ടപ്പോൾ ഉണ്ടായ വെപ്രാളം ആയിരുന്നു അവൾ കാണിച്ചത്... അത് തന്റെ പ്രിയതമനെ വേദനിപ്പിക്കുക കൂടി ചെയ്തപ്പോൾ അവൾ മനസ്സാൽ സ്വയം പിടിച്ചു കെട്ടാൻ ശ്രമിച്ചു... രാഹുൽ അവളെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി... " സോറി സോറി സോറി... കണ്ട്രോൾ പോയെടാ... " രാഹുൽ വീണ്ടും അവളെ നോക്കി കുഴപ്പമില്ല എന്ന മട്ടിൽ ചിരിച്ചു.... " അയ്യോ ... അവൾ നാണത്താൽ വീണ്ടും ചുവന്ന് തുടുത്തു... " അത് അവൻ കാണാതിരിക്കാൻ ആവണം അവൾ അവന്റെ നെഞ്ചിൽ തല ചായ്ച്ചു... രാഹുൽ അവളെ തന്നോട് ചേർത്ത് പിടിച്ചു... അവിടെ വലിയൊരു ശാന്തത അവൾക്ക് അനുഭവപ്പെട്ടു... മനസ്സാൽ വരിച്ചവന്റെ മാറത്ത് തല ചായ്ക്കുന്ന ആ നിമിഷം

💬 Comments

View all comments