Chapter Title : കുറ്റബോധം 9 [Ajeesh]
നിന്നും പിൻവലിക്കാൻ നോക്കി.... പക്ഷെ അവൾ ബലമായി തടഞ്ഞു... " ഭർത്താവ് ഗൾഫിലുള്ള ഒരു പെണ്ണ് വീട്ടിൽ തനിച്ച് നിൽക്കുകയാണ് എന്നൊക്കെ കേൾക്കുമ്പോൾ പൊതുവെ എല്ലാവർക്കും തോന്നുന്ന ഒരു ചീപ്പ് വികാരം ആണ് ഇത്... " യേശു കുരിശിൽ കിടക്കുമ്പോൾ അടിച്ചുകയറ്റുന്ന ഓരോ ആണിയുടെയും വേദന എന്തായിരുന്നു എന്ന് സജീഷിന് മനസ്സിലാവുകയായിരുന്നു... അവൻ വീണ്ടും കൈകൾ പിൻവലിക്കാൻ നോക്കി ശക്തിയായി... പക്ഷെ അവൾ തടഞ്ഞു അതീവ തീവ്രതയോടെ തന്നെ... " ചെറുപ്പം മുതലേ എനിക്ക് അറിയാവുന്നതാ നിന്നെ... " നീ മനസ്സിൽ ഇത് ചിന്തിച്ചു തുടങ്ങിയപ്പോഴേ എനിക്കും അത് മനസ്സിലായിരുന്നു... എനിക്കെന്നല്ല എല്ലാ പെണ്ണിനും അത് മനസ്സിലാവും... " സോഫി ആണിയടി തുടർന്നുകൊണ്ടേയിരുന്നു... സജീഷ് തന്റെ കൈ ശക്തിയായി വലിച്ചു... അത് അവൾക്ക് ചെറുക്കാവുന്നതിലും ശക്തമായിരുന്നു... സജീഷ് തന്റെ മുഖം ഇരുകൈകൾകൊണ്ടും തുടച്ച് ഊർന്നുവീഴുന്ന വിയർപ്പ് കളഞ്ഞു... എന്നാൽ സോഫി വീണ്ടും അവന്റെ കൈകൾ എടുത്ത് തന്റെ തോളിൽ വച്ചു... " നീ എൻറെ തോളിൽ കയ്യിട്ടു എന്ന് വച്ച് ഞാൻ ഇനി വീണ്ടും പെറാനൊന്നും പോണില്ല.... " സോഫി അവന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു... എന്നാൽ അതിൽ വലിയ തമാശ ഒന്നും തോന്നാത്തത് കൊണ്ടോ സ്വന്തം കുറ്റബോധം കൊണ്ടോ അവൻ കൈകൾ എടുത്ത് തലകുനിച്ചിരുന്നു... " ടാ... എന്റെ മുഖത്തേക്ക് നോക്ക്... സജീഷിന്റെ കണ്ണ് നിറയാൻ തുടങ്ങുകയായിരുന്നു... അവൾ അവന്റെ മുഖം തന്റെ ഇരു കൈകൾകൊണ്ടും കോരിയെടുത്തു തന്റെ കണ്ണിന് നേരെ പിടിച്ചു... വീഴാൻ വെമ്പി നിൽക്കുന്ന കണ്ണീർ കണങ്ങൾ അവൾ കണ്ടു... "
💬 Comments
View all comments