0%

Chapter Title : കുറ്റബോധം 9 [Ajeesh]

Author : Ajeesh Read All Parts 599

ടാ നീ എന്റെ ഫ്രണ്ട് ആണ്... എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഫ്രണ്ട്... ഈ ഒരു ചെറിയ കാര്യത്തിന് നീ ഇങ്ങനെ വിഷമിക്കല്ലേ..." അവളുടെ മനസ്സിൽ തനിക്കുള്ള സ്ഥാനം എത്രയോ വലുതാണെന്ന് അവൻ തിരിച്ചറിഞ്ഞു... കേവലം കാമത്തിന് വേണ്ടി ഞാൻ ചെയ്തത് എത്ര വലിയ പാപമാണെന്ന ബോധ്യം അവൻ തിരിച്ചറിയുകയായിരുന്നു.... കണ്ണീർ പൊഴിച്ചുകൊണ്ട് അവൻ പറഞ്ഞു... " പക്ഷെ... എനിക്ക് അതിന് എന്ത് യോഗ്യതയാടി ഉള്ളത്... " ഒരു അവസരം കിട്ടിയപ്പോൾ നിന്നെ മിസ് യൂസ് ചെയ്യണല്ലേ ഞാൻ ആദ്യം നോക്കിയത്... " സോഫി അവന്റെ മുഖത്ത് മനസ്ഥാപത്തിന്റെ പ്രതിഛായ കണ്ടു... " പോട്ടെ ടാ... എല്ലാം അറിഞ്ഞുകൊണ്ട് ഈ ഭൂമിയിൽ ആരും ജനിച്ചു വീണിട്ടില്ല ..." നമ്മൾ നേരിടുന്ന ഈ സാഹചര്യങ്ങൾ ഉണ്ടല്ലോ... അതാണ് നമ്മളെ പലതും പഠിപ്പിച്ചു തരുന്നത്..." സോഫി സജീഷിന്റെ തോളിൽ ചാഞ്ഞു... അവന്റെ വയറിലൂടെ കൈകൾ കടത്തി വച്ചു... " എനിക്ക് വേണ്ടത് സെക്സ് അല്ല സജീഷ്... എന്റെ വിഷമങ്ങൾ എല്ലാം മനസ്സിലാക്കി കൂടെ നിൽക്കുന്ന ഒരു സുഹൃത്തിനെയാണ്... " സജീഷിനെ ബോധോദയം ആയിരുന്നു അന്ന് സംഭവിച്ചത്...ആ പറമ്പിൽ വച്ച്... വീണുകിടന്ന മാവിൻതടിയിൽ വച്ച്... " ബോധിവൃക്ഷം ഇല്ലെങ്കിലും ബോധോദയം ഉണ്ടാകും ... " അത് ഒരാളുടെ ചിന്തകളെ ആണ് ആശ്രയിച്ചിരിക്കുന്നത്.... ഭഗവാനെ ഈ പ്രപഞ്ചത്തിലെ എന്ത് പരിശുദ്ധ വസ്തുകൊണ്ടാണ് നീ ഇവളെ സൃഷിടിച്ചത്....??? അവൻ ചിന്താമഗ്നനായി ആകാശത്തേക്ക് നോക്കി... തുടർന്ന് തന്റെ കൈ അവളുടെ തോളിലൂടെ കൈകൾ ഇട്ടു... അപ്പോൾ അതിന് ഒരു കവചം സൃഷ്ടിക്കാൻ കഴിഞ്ഞു...

💬 Comments

View all comments