0%

Chapter Title : കുറ്റബോധം 9 [Ajeesh]

Author : Ajeesh Read All Parts 600

സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ, വിശ്വാസത്തിന്റെ.... കവചം.... സോഫി തൃപ്തിയോടെ അവന്റെ നെഞ്ചിൽ ചാഞ്ഞു.... അപ്പോഴും അവൻ ആലോചിക്കുകയായിരുന്നു... എത്ര മനോഹരമായിട്ടാണ് അവൾ എന്റെ മനസ്സിലെ ഇരുട്ട് എടുത്ത് കളഞ്ഞത്... " ടാ എന്നാ പോയാലോ... കൊറേ നേരം ആയില്ലേ...??? " അവന്റെ തോളിൽ കിടന്നുകൊണ്ട് തന്നെ അവൾ ചോദിച്ചു... അവളെ പറഞ്ഞു വിടാൻ അവന് തീരെ ആഗ്രഹം ഉണ്ടായിരുന്നില്ല... ഒരുപക്ഷേ ഞാൻ അവളെ കാമിച്ചിരുന്നെങ്കിൽ ആ വികാരം അസ്തമിക്കുന്നതോടുകൂടി അവളെ എങ്ങനെയെങ്കിലും ഇവിടെനിന്ന് പറഞ്ഞുവിടാൻ ആയിരിക്കും ഞാൻ ചിന്തിക്കുക എന്ന് അവൻ മനസ്സിലാക്കി.... എങ്കിലും അവളോട് പോവണ്ട എന്ന് പറയാൻ സജീഷിന് കഴിയുമായിരുന്നില്ല.... " നീ ഇടക്കൊക്കെ ഇങ്ങോട്ട് വരണം..." അന്ന് പത്താം ക്ലാസ് മുറി വിടുന്ന സമയത്ത് നിന്നെ വിട്ട് പോവുന്ന അതേ വിഷമം ആണ് ഇപ്പോഴും എന്റെ ഉള്ളിൽ... " സോഫി അവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി... " എടാ നിന്റെ കണ്ണ് ഒക്കെ ശരിക്ക് തുടക്ക്..." 'അമ്മ കാണണ്ട... അവൻ തന്റെ കണ്ണുകൾ ശരിക്ക് തുടച്ചു... സോഫിയും സജീഷും കൂടി തിരികെ വീട്ടിലേക്ക് നടന്നു.... ഹാളിലേക്ക് കയറിച്ചന്നതും സജീഷിന്റെ അമ്മയുടെ മാറിൽ ചാഞ്ഞുറങ്ങുന്ന ടോണിയെയാണ് സോഫി കണ്ടത്... " അവൾ അതിശയിച്ചു പോയി.... " 'അവൻ ഉറങ്ങിയോ അമ്മേ"?? അവൾ വിശ്വാസം വരാത്ത മട്ടിൽ ചോദിച്ചു... "ഹമ്മം ഒരു 5 മിനിറ്റ് ആയിക്കാണും... എണീപ്പിക്കണ്ട... കൊച്ചിന്റെ വയറൊക്കെ നല്ലോണം നിറഞ്ഞിട്ടാ വേഗം ഓറങ്ങീത്..." അവൾ സജീഷിനെ നോക്കി പുഞ്ചിരിച്ചു.... അവനും... " എന്നാ ശരി അമ്മേ... ഞാൻ ഇറങ്ങട്ടെ... " ഇനിയും നിന്നാൽ നേരം

💬 Comments

View all comments