Chapter Title : കുറ്റബോധം 9 [Ajeesh]
വൈകും... " " ശരി മോളെ..." അങ്ങനെ ആവട്ടെ..." സോഫി ഫോൺ എടുത്ത് ഗിരിയെ വിളിച്ചു... " ഗിരി ഞാൻ സോഫി ആണ്.... നീ ഫ്രീ ആണോ ഇപ്പൊ ???" " ആ ചേച്ചി.... ചേച്ചി ചെറുക്കെനേം കൊണ്ട് ആ വഴിയിലേക്ക് ഇറങ്ങി നിന്നോ ഞാൻ ഇപ്പൊ എത്താം ഒരു 5 മിനിറ്റ് ....." അവൻ ഫോൺ കട്ട് ചെയ്തു.... "മോനെ നീ മോളെ ആ വഴി വരെ ഒന്ന് ആക്കി കൊടുക്ക്..." 'അമ്മ സജീഷിനോട് പറഞ്ഞു... അവൻ ഉറങ്ങിക്കിടക്കുന്ന ടോണിയെ എടുത്തു തന്റെ തോളിലേക്ക് പതിയെ കിടത്തി.... " ചെറുക്കൻ ഉറക്കത്തിൽ മുള്ളോ ടി... " സോഫി ചിരിച്ചു... പക്ഷെ അമ്മക്ക് അത് അത്ര രസിച്ചില്ല.... " പിള്ളേരായാ ചെലപ്പോ മുള്ളി എന്നൊക്കെ വരും... നീ നിന്റെ 12 വയസ്സ് വരെ കിടക്കേല് മുള്ളിട്ടുണ്ട്... എന്നിട്ടാണ് എന്റെ കൊച്ചിനെ കുറ്റം പറയണത്... " സജീഷിന്റെ മുഖത്തെ പ്രസരിപ്പ് മാഞ്ഞു... " അമ്മെ... " സോഫി ആർത്തു ചിരിച്ചു... " എടാ കെടക്കെ മുള്ളി... " അവൾ സജീഷിനെ ചൂട് കയറ്റി... " ദേ പെണ്ണേ ചുമ്മാ സാഹചര്യം മുതലെടുക്കരുത്... " നീ നടന്നെ.... സജീഷ് ടോണിയെയും കൊണ്ട് നടന്നു... " ശരി അമ്മേ.... ഇനിയൊരു ദിവസം വരാം... " അവൾ പടിയിറങ്ങി നടന്നു.... അമ്മ അവർ ഇരുവരും പോകുന്നത് നോക്കി നിന്നു....
" നടന്നുകൊണ്ടിരിക്കെ സജീഷ് ചോദിച്ചു... നിനക്ക് എങ്ങനാ ഗിരിയെ പരിചയം... " "അവന്റെ വണ്ടിയിലാ ഞാൻ ഇങ്ങോട്ട് വന്നത്... എനിക്ക് മനസിലായില്ല... പിന്നെ
💬 Comments
View all comments