Chapter Title : കുറ്റബോധമില്ലാതെ 3 [ Lover Malayalee]
കൂടെ ഉണ്ടായിരുന്ന 2 കഷ്ണം ബ്രീഡ് , അത് ടോസ്‌റ്ററിൽ ഇരുന്നു കരയുന്നു. സ്പ്രിങ്ക്ലെർ ഓൺ അകാൻ ഉള്ള പുക വരാത്തത് എന്റെ ഭാഗ്യം. കഴിക്കാൻ ഇനി അകെ ഉള്ള option fruits ആണ്. സെക്യൂരിറ്റി ഡെസ്കിൽ വിളിച്ചു 1 കിലോ ആപ്പിൾ കൊണ്ട് വരാൻ പറഞ്ഞു. ഫാം ഫ്രഷ് fruits കിട്ടും. രാസ വളം ഒന്നും ചേരാത്ത സാധനം. അങ്ങനെ ചില ഗുണങ്ങൾ ഉണ്ട് ഈ നാടിന്. ആപ്പിൾ തിന്നു വെള്ളവും കുടിച്ചിരിക്കാം എന്ന പ്ലാൻ സെറ്റ് ആയി അങ്ങനെ. ഇടയ്ക്കു ഞാൻ ഫോൺ എടുത്തു ഒഫീഷ്യൽ emails ഒകെ നോക്കും. വിഷ്ണു തരക്കേടില്ലാതെ ജോലികൾ മാനേജ് ചെയുന്ന ഒരാളാണ് ഇപ്പോൾ. വിശ്വസിച്ചു പണികൾ ഏല്പിക്കാം . ഉത്തരവാദത്തോടെ എല്ലാം നോക്കിക്കോളും. സത്യം പറഞ്ഞാൽ ഒരു മലയാളീ വേറെ ഒരു മലയാളിക്ക് പറ വെക്കും എന്ന തത്വം വിഷ്ണു തെറ്റാണ് എന്ന് തെളിയിക്കുകയായിരുന്നു.
ഡോർ ബെൽ അടിച്ചപ്പോൾ ഞാൻ പോയി തുറന്നു. നോക്കിയപ്പോൾ സെക്യൂരിറ്റി fruits ബാസ്കറ്റുമായി വന്നു നിക്കുന്നു . അവരുടെ ഒരു രജിസ്റ്റർ ഉണ്ട് . അതിൽ അത് വൗച്ചർ ആയി മാർക്ക് ചെയ്യണം . അതാണ് fruits ഫ്രീ ആയി എടുക്കാൻ ഉള്ള രീതി. ഞാൻ രജിസ്റ്റർ എഴുതി കൊണ്ടിരുന്നപ്പോൾ, അശ്വതി എന്റെ വില്ലയിലേക്കു വരുന്നത് കണ്ടു .ഞാൻ ഒരു നിമിഷം ഒന്ന് ഞെട്ടി . എന്ത് പറ്റിയോ ആവൊ. സെക്യൂരിറ്റിയോട് നിൽക്കാൻ പറഞ്ഞിട്ട് ഞാൻ അശ്വതി വന്നപ്പോൾ ചോദിച്ചു " എന്ത് പറ്റി അശ്വതി . എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ അവിടെ
💬 Comments
View all comments