Chapter Title : കുറ്റന്വേഷണം 3 [Lee child]
ഒരു ക്യാമറ ഉണ്ട്..
പിന്നെ… ഫ്ലാറ്റിൽ ഒരു ക്യാമറ ഉണ്ടായിരിക്കേണ്ടതായിരിക്കുമല്ലോ…
ഓ, അത് ഇവിടെ കിട്ടാൻ സാധ്യത ഇല്ല..
അവരുടെ ഫ്ലാറ്റിന്റെ നെറ്റ്‌വർക്കിലെക് കടക്കേണ്ടി വരും..അത് വളരെ റിസ്കാണ്
ഞാൻ വീണ്ടും ആലോചിച്ചു..
ശരത് കൃഷ്ണ…
ആയാലുടെ സോഷ്യൽ മീഡിയാസ് ചെക്ക് ചെയ്യണം..
ഞാൻ ഫേസ്ബുക്കിൽ കേറി പേരടിച്ചുനോക്കി, ശരത് കൃഷ്ണ..
ഒരുപാട് റിസൾട്ട്സ് വന്നു..
അവസാനം…
ഒരു റിസൾട്ട് കിട്ടി..
കമ്പനി എക്സിക്യൂട്ടീവ് ആണ്..
അപ്പോൾ ഏത് കമ്പനി?…
Experia… കമ്പനിയുടെ പേര്..
ഓക്കേ അയാളുടെ ലേറ്റസ്റ്റ് ഫോട്ടോസ് നോക്കി..
ഇന്ന് രാവിലെ 9:30നു..
ബാംഗ്ലൂരിൽ ഒരു കോൺഫെറെൻസിൽ പങ്കെടുക്കുകയായിരുന്നു….
അപ്പൊ അയാൾക്കു നല്ല ഒരു അലിബി ഉണ്ട്..
ഒന്ന് കൺഫേം ചെയ്യാം..
ഞാൻ ആ ഫോട്ടോന്റെ മെറ്റ ഡാറ്റാ എടുത്തു..
അതിൽ കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടില്ല..
സൊ ഹി വാസ് അറ്റ് ബാംഗ്ലൂർ..
ഇനി വാസവന്റെയും ശുഭരാജിന്റെയും കാര്യം..
ഞാൻ വാസവൻ വായിച്ച മനോരമ പേപ്പർ ഓൺലൈനിൽ വായിച്ചു നോക്കി..
ആ എഡിറ്റോരിയൽ സെക്ഷൻ..
പുരാവസ്തു മാഫിയകളുടെ നെറ്റ്‌വർക്ക് കൊച്ചിയിലേക്കും…
ഞാൻ അത് മുഴുവൻ വായിച്ചു നോക്കി
അത് പ്രകാരം, കൊച്ചിയുടെ അധോലോകം കൂടി വളരുകയാണ്..
അതിന് ഈ കേസുമായി ബന്ധമുണ്ടെങ്കിൽ…
ഇതെല്ലാം എന്റെ തോന്നലുകളാണോ?
ഇന്ന് ഇനി എന്തെകിലും ചെയ്യാൻ കഴിയുമോ?
ക്രൈം സീനിൽ ഒന്നും കൂടി പോയി നോക്കിയാലോ..
ഇപ്രാവശ്യം ഉള്ളിൽ കയറി നോക്കാം..
മാത്രമല്ല ഞാൻ എടുത്ത ചില പിക്ചർസിന് ക്ലാരിറ്റി പോരാ..
സമയം നോക്കി..
10 മണിയാവാൻ പോവുന്നു..
ഞാൻ മെല്ലെ അമ്മയുടെ റൂമിലേക്ക് നോക്കി…
എന്തുകൊണ്ടോ പുള്ളിക്കാരി
💬 Comments
View all comments