Chapter Title : കുറ്റന്വേഷണം [Lee child] [Full Story]
കാര്യം മനസിലേക്ക് ഓടി വന്നു. ഏതെങ്കിലും രീതിയിൽ റൂമിന്റെ ഉള്ളിൽ കടക്കാൻ ശ്രമിക്കണം. അതിനെതെങ്കിലും വഴികണ്ടെത്തണം.
എനിക്ക് അത്യാവശ്യമെന്നു തോന്നിക്കുന്ന എല്ലാം ഫോട്ടോ എടുത്ത് ഞാൻ പോണു.
ഞാൻ തിരിച്ചു മെല്ലെ മരമിറങ്ങി ആരുമറിയാതെ ഫ്ലാറ്റിനു മുൻപിൽ എത്തി. പോലീസ് പലരെയും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഞാൻ അതെല്ലാം കണ്ട് കൊണ്ട് മെല്ലെ ആരുടേയും ശ്രദ്ധയിൽ പെടാതെ മെല്ലെ സ്കൂട്ടവാൻ നോക്കി.
പെട്ടന്ന് ഒരാളുടെ മേലെ എന്റെ കണ്ണുകൾ വീണു. ഒരു ചുവന്ന കള്ളി ഷർട്ടിട്ട പിന്നെ ഒരു പഴയ ബ്ലൂ ജീൻസ് പാന്റ്. എന്റെ നിരീക്ഷണ കണ്ണുകൾ, അയാളുടെ മേലെ പതിപ്പിച്ചു.
അയാൾ സംഭവസ്ഥലം മുഴുവനായി നിരീക്ഷിക്കുകയാണ്. അപ്പോൾ പുള്ളിക്കാരൻ എന്നെ പോലെ വന്നതാണ്. സ്ഥിതിഗതികൾ അന്വേഷിക്കാൻ വേണ്ടി… മാറ്റാർക്കോ വേണ്ടി…
കുറച്ചു കഴിഞ്ഞപ്പോൾ അയാൾ മെല്ലെ പിൻവലിയാൻ തുടങ്ങി.
"അപ്പോൾ അടുത്തത് മുങ്ങാനുള്ള പരിപാടിയാണ് ?. നീ രണ്ടടി മുൻപിൽ വച്ചാൽ പിന്നാലെ ഞാനും രണ്ടടി വയ്ക്കും "
അയാൾ മെല്ലെ ഫ്ലാറ്റിന്റെ കോമ്പൗണ്ടിന്റെ പുറത്തേക്കു നടന്നു.. ഞാനും പിന്നാലെ…
അയാൾ പിന്നെ റോഡ് കടന്നു, ഒരു ചുവന്ന സ്വിഫ്റ്റ് അയാളെ കാത്തിരിക്കുകയായിരുന്നു..അയാൾ അതിന്റെ അടുക്കൽ എത്തിയപ്പോൾ അതിന്റെ പോളറിസഡ് ഗ്ലാസ് താണു. അയാൾ അതിൽ തലയിട്ട് എന്തൊക്കെയോ പറഞ്ഞു. പിന്നെ അയാൾ കാറിൽ കയറി…
ഞാൻ വേഗം കാറിന്റെ നമ്പർ നോട്ട് ചെയ്തു…
KL:08 XX ASDF
KL: 08
അപ്പോൾ തൃശൂർ രജിസ്റ്റർഡ് വണ്ടിയാണ്…
ഞാൻ വേഗം മൊബൈലിൽ CarInfo എന്ന ആപ്പ് എടുത്തു. അതിൽ നമ്പർ പ്ലേറ്റ് ടൈപ്പ് ചെയ്തു…
💬 Comments
View all comments