0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 1.8K

ഉമ്…തൃശൂർ രജിസ്റ്റർഡ്…

പേര് :വാസവൻ

അയാൾ ഇൻഷുറൻസ് പുതുകീട്ടില്ല..

6 മാസം ഡ്യൂ ഉണ്ട്..

പിന്നെ രജിസ്റ്റർഡ് rto:...

സൊ അടുത്ത ലക്ഷ്യം വാസവൻ…

അതിനു മുൻപേ എനിക്ക് റീനയെ കാണണം.. പോലീസ് സ്റ്റേഷനിൽ…

________________

ഞാൻ വൈകാതെ തന്നെ പോലീസ് സ്റ്റേഷനിൽ എത്തി. അവിടെ അധിക ആൾക്കാരൊന്നും ഇല്ലായിരുന്നു.

അവിടെ മെല്ലെ കയറിയപ്പോ….

"എന്താണ്… "

ഒരു ഘനഗാമ്പിര്യമുള്ള ഒരു സ്ത്രീ ശബ്‍ദം..

അവിടെ ഒരു കസേരയിൽ ഒരു വനിതാ കോൺസ്റ്റബിൾ ഇരിക്കുന്നു..

ഞാൻ അവരെ ഒന്ന് സൂക്ഷിച്ചു നോക്കി…

ഒരു മുപ്പതു മുപതഞ്ചു വയസ്സ് പ്രായം കാണും.. നെറ്റിയിൽ സിന്ദൂരമുണ്ട്.. ഐ ബ്രോ ത്രെഡ് ത്രെഡ് ചെയ്തിട്ടുണ്ട്.. ചെറിയ തോതിലുള്ള മേക്കപ്പ് കാണാം. അവരുടെ സെക്ഷൻ അല്പം നല്ല വൃത്തിയുണ്ടായിരുന്നു. അവരുടെ ബാഗ് ഞാൻ ശ്രദ്ധിച്ചു.. അല്പം പഴയ ബാഗയിരുന്നു.. പക്ഷെ ഒരു പുതിയ സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്.. കൊച്ചു പെൺകുട്ടികളുടെ പോലെ…

ഞാൻ വേഗം പറഞ്ഞു : മാഡം, എന്റെ ഒരു ഫ്രണ്ടിനെ ഇങ്ങോട്ട് കൊണ്ട് വന്നിട്ടുണ്ട്.. എനിക്ക് അവളെ ഒന്ന് കാണണം..

അവരുടെ മുഖഭാവം മാറി..

എന്തിനാ..

ഉടനെ ചോദ്യം വന്നു..

ഒന്ന് സംസാരിക്കാൻ…

പറ്റില്ല….??

എടുത്തടിച്ചപ്പോലെ മറുപടിയും…?

ഞാനാകെ വല്ലാതായി…

മാഡം.. അങ്ങനെ പറയരുത്…വളരെ അത്യാവശ്യം ആണ്..

പറ്റില്ലെന്നലെ പറഞ്ഞത്.. ??

അവര് വാശി പിടിച്ചിരിക്കുകയാണ്…

പ്ലീസ് മാഡം…

എടൊ ഇപ്പൊ si അകത്തില്ല.. അത് കൊണ്ട് ഇപ്പൊ നടക്കത്തില്ല…

അവൾ നിരപരാധിയാണ്, മാഡം…

പിന്നെ നീയാണോ കൊല ചെയ്തത്…

ഇപ്പൊ അന്തരീക്ഷത്തിന്റെ മട്ടും ഭാവവും മാറി. ഒരു നല്ല ഇന്റർരോഗഷൻ

💬 Comments

View all comments