Chapter Title : കുറ്റന്വേഷണം [Lee child] [Full Story]
ഉമ്മറം തിരയണം..
ഞാൻ അവിടെ മുഴുവൻ തിരഞ്ഞു..
ഒടുവിൽ..ഓടിനുള്ളിൽ ചാവി കിട്ടി.
അപ്പൊ ആൾക്ക് അയൽകാരുമായും അത്ര രസത്തിലല്ല..
വേഗം വാതിൽ തുറന്നു നോക്കാം..
താഴു തുറന്നു..
വാതിൽ തുറന്നു ഞാൻ അകത്തേക്കു കയറി..
ചെറുതാണെകിലും വൃത്തിയോടെ മൈന്റൈൻ ചെയ്തിട്ടുണ്ട്..
3 കസേരകൾ.. നടുക്കായി ഒരു പഴയ ടീപോയി..ചെറിയ ലിവിങ് റൂം.. അത് മൂന്ന് റൂമിലേക്ക് ഓപ്പൺ ചെയുന്നു..മുന്നിൽ ഒരു Sony Bravia 108 cm (43 inches) Full HD Smart LED TV (Black) (2020 Model).. അതിന്റെ കവറും വാറന്റി കാർഡും അടുത്ത് തന്നെയുണ്ടായിരുന്നു..
പിന്നെ അവരുടെ ബെഡ്‌റൂം പരിശോധിച്ചു..ഒരു പാക്കറ്റ് കോണ്ടോവും പിന്നെ മറ്റു അശ്ലീലമാസികകളും…
വികാരജീവി ?!!!
ഞാൻ ചിരിച്ചുകൊണ്ട് മനസിൽ പറഞ്ഞു..
പിന്നെ ബെഡ്‌റൂമിലെ അലമാര തുറക്കാൻ ശ്രമിച്ചു..
ഭാഗ്യത്തിന് തുറന്നു..
ഉള്ളിൽ കുറച്ചു സാരിയും ഷർട്ടും അതിനിടെയിൽ…
ഒരു sbi account book..
ഞാൻ അത് തുറന്നു നോക്കി…
അനിതയുടെ പേരിലാണ്…
നാട് : കോയമ്പത്തൂർ… അതുശരി.. തമിഴ്നാട്ടുകാരാണോ ഇവർ…
പിന്നെയും പേജ് മറിച്ചു….
ലാസ്റ്റ് ട്രാൻസാക്ഷൻ…22 മെയ് 2022…
കഴിഞ്ഞാഴ്ചയോ…
ആ തുക കണ്ടു എന്റെ കണ്വിടർന്നു.. 25,000 രൂപ!..
ഇത്രയും പണമോ? ?
ഒരു വെയ്റ്റെർക്കു?..
പെട്ടന്ന് ആ കാഫെയിലെ ആൾ പറഞ്ഞത് ഓർമ വന്നു.
"അവനു ഒരു ആവശ്യം വന്നപ്പോൾ ഞാൻ അവനെ സഹായിച്ചതാ.. എനിക്കൊരാവശ്യം വന്നപ്പോ.. ???"
ഓ, അപ്പൊ, ഇതാണാ ലോട്ടറി…
എന്തായാലും അയാൾക്കു മറ്റേതോ മാർഗം പണം കിട്ടുന്നുണ്ട്…
മറ്റു പേജുകളുടെ ഫോട്ടോഗ്രാഫ് എടുത്തു…
ആരും ഇവിടെ വന്നില്ല
💬 Comments
View all comments