0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 2K

ഫ്രിഡ്ജിൽ നോക്കി..

2 പാക്ക് പാലുണ്ട്..

പിന്നെ നെയ്.. അവിൽ..

അവിൽ മിൽക്ക് ??..

ഞാൻ മെല്ലെ അതുണ്ടാകുന്ന തിരക്കിലായി..

________________

ഞാൻ അങ്ങനെ രണ്ടു പേർക്ക് വേണ്ട അവിൽ മിൽകുണ്ടാക്കി..

അതു രണ്ടു ഗ്ലാസിൽ പോർന്നു..

എന്നിട്ട് അവൾക്കു വേണ്ടി കാത്തിരിന്നു..

കുറച്ചു കഴിഞ്ഞപ്പോ ശ്രേയ മെല്ലെ വാതിൽ തുറന്നു പുറത്ത് വന്നു..

ഞാൻ : കുറച്ചു അവിൽ മിൽക്ക് ആയാലോ?

അത് പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ കൊതി കണ്ടു..

അവൾ വേഗം വന്നു മറ്റേ ഗ്ലാസ്സിലെ അവിൽ മിൽക്ക് കുടിക്കാൻ തുടങ്ങി..

ഒരു ചിരിയോടെ ഞാനത് നോക്കി നിന്ന്…

അവിടെ അവൾ അവിൽ മിൽകുമായി ഒരു യുദ്ധം തന്നെ നടത്തി..

അങ്ങനെ അതു തീർന്നപ്പോ അവൾ എക്കിൽ വിടാൻ തുടങ്ങി…

ഇത്രയും നേരം പിടിച്ചു നിന്ന ഞാൻ പൊട്ടിച്ചിരിച്ചു പോയി..

അതു കണ്ടു അവൾ കണ്ണ് തുറിച്ചു കാട്ടി….

ഞാൻ ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ കൊടുത്തു..

അവൾ അതു കുടിച്ചതിന് ശേഷം മിണ്ടാതിരുന്നു..

ഞാൻ : എങ്കിൽ ഞാൻ പോട്ടെ..

ഞാൻ എഴുനേൽകാൻ നിന്നതും പെട്ടന്ന് അവൾ എന്റെ കൈയിൽ പിടിച്ചു..എന്നെ വിട്ടു പോവല്ലേ എന്ന് ആ കണ്ണുകൾ കെഞ്ചുകയായിരുന്നു…അത് കാണാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല..

ഞാൻ അതു കഴിഞ്ഞു റീനയെ വിളിച്ചു കാര്യം പറഞ്ഞു.. അവൾ അവിടെയെത്താൻ വൈകും എന്ന് പറഞ്ഞു.. ഞാൻ വേഗം അമ്മയെ വിളിച്ചു, ഞാൻ ഒരു ഫ്രണ്ടിന്റെ വീട്ടിലാണെന്നും വരാൻ വയ്ക്കുമെന്ന് പറഞ്ഞു.. അല്പം ഒച്ചപ്പാട് ആക്കിയെങ്കിലും അമ്മ സമ്മതിച്ചു…

പിന്നെ വീണ്ടും അവിടെ നിശബ്ദത പരന്നു..

പെട്ടന്ന്…

💬 Comments

View all comments