0%

Chapter Title : കുരുതിമലക്കാവ് 4 [Achu Raj]

Author : Achuraj Read All Parts 3.5K

വിടര്‍ന്നു..... ദൈവത്തിനു മുന്നില്‍ വന്ദിക്കുനത് പോലെ ആന തന്റെ തുമ്പി കൈ മടക്കി ഉയര്‍ത്തി ശ്യാമിന് മുന്നില്‍ ശിരശു താഴ്ത്തിയപ്പോള്‍...... അവിടെ നിന്ന പാപ്പാനും ശ്യാമും രമ്യയും ഒരുപോലെ അത്ഭുതപെട്ടു...... ഈ ആനക്ക് ഇതെന്തു പറ്റി എന്ന് മനസില്ലാക്കാന്‍ കഴിയാതെ അതിന്റെ പാപ്പന്‍ കുഴങ്ങി..... ശ്യാം ആനയുടെ തുമ്പി കൈയില്‍ പതിയെ തൊട്ടപ്പോള്‍ ... ആന ചിരിക്കുനുണ്ടോ എന്ന് രമ്യക്ക് സംശയം തോനാതിരുന്നില്ല ....... മണിക്കുട്ടന്‍ അവരോടു യാത്ര പറഞ്ഞു നടന്നു നീങ്ങി..... ഒന്നും മനസിലാകാതെ രമ്യ ശ്യാമിനെ തന്നെ നോക്കി നിന്നു..... “താന്‍ എന്നാ ഇങ്ങനെ നോക്കുന്നെ?” ശ്യാമിന്റെ ചോദ്യം രമ്യയെ ചിന്തയില്‍ നിന്നുണര്‍ത്തി.... “അല്ല എന്ത ഇപ്പോള്‍ ഇവിടെ സംഭവിച്ചത്.... മണിക്കുട്ടന്‍ എന്നാ അങ്ങനെ ചെയ്തത് ........ സത്യത്തില്‍ ഇനി നീ ശരിക്കും വല്ല ഗന്ധര്‍വന്‍ ആണോ?” രമ്യ ശ്യാമിന്റെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുനതു കണ്ടപ്പോള്‍ ശ്യാമിന് അക്ഷരാര്‍ത്ഥത്തില്‍ ചിരി പൊട്ടി...... അവന്‍ അട്ടഹസിച്ചു ചിരിച്ചു...... അവന്റെ ചിരി ര്മ്യയിലും ചിരി പടര്‍ത്തി...... രണ്ടു പേരും വീണ്ടും നടന്നു കിങ്ങിണി പുഴയുടെ തീരത്തെത്തി....... കിങ്ങിണി പുഴ അതിന്റെ എല്ലാ പ്രൌഡിയും നിലനിര്‍ത്തി കൊണ്ട് തന്നെ ശ്യാമിനെ വരവേറ്റു...... “പുഴയുടെ ഫോട്ടോ എടുക്കാമല്ലോ അല്ലെ” ശ്യാം രമ്യയോട് ചോദിച്ചപ്പോള്‍ അവള്‍ എടുക്കാം എന്ന് തലയാട്ടി..... ശ്യാം തന്‍റെ ക്യാമറ എടുത്തു ഫോട്ടോകള്‍ ഓരോന്നായി എടുക്കാന്‍ തുടങ്ങി...... സൂം ചെയ്തും നല്ലപോലെ എടുത്തു...... “രമ്യ നീ അങ്ങോട്ട്‌ നിന്നെ ... നിന്റെ ഫോട്ടോയും എടുക്കട്ടെ” ശ്യാം ര്മ്യയോടായി പറഞ്ഞപ്പോള്‍ അവള്‍ സന്തോഷത്തോടെ തന്റെ മുടി ഒതുക്കി

💬 Comments

View all comments