Chapter Title : കുരുതിമലക്കാവ് 4 [Achu Raj]
വിറച്ചു കൊണ്ട് ശ്യാമിന്റെ മനസില്‍ എന്തെനില്ലാത്ത വിധം ഒരു അനുഭൂതി ഉണ്ടായി..... താന്‍ ഒരു ക്ലിക്ക് പോലും ചെയ്യാത്ത ക്യാമറയില്‍ രമ്യയുടെ അതി മനോഹരമായ ചിത്രങ്ങള്‍...... ഇതെങ്ങനെ സംഭവിച്ചു.... ശ്യാമിന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല..... അവന്‍ കണ്ണുകള്‍ വീണ്ടും അടച്ചു തുടര്‍ന്ന് നോക്കി.... ശരിയാണ് അവളുടെ മനോഹരമായ ഫോട്ടോസ്...... താന്‍ എത്രയോ ഫോട്ടോകള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തി പക്ഷെ അതിനൊന്നും ഇല്ലാത്ത ഒരു ഭംഗി രമ്യയുടെ ആ ചിത്രങ്ങള്‍ക്ക്ണ്ടായിരുന്നു...... “അതെ വാ പോകാം ... ഇനിയും വൈകിയാല്‍ കാട് കയറി തിരിച്ചിറങ്ങാന്‍ പാടാ” അത് പറഞ്ഞു കൊണ്ട് രമ്യ മുന്നില്‍ നടന്നപ്പോള്‍ പുഴയുടെ മറുവശത്തേക്ക് നോക്കിയാ ശ്യാം ഒന്നും മന്സിലാകാത്തവനെ പോലെ ര്മ്യക്കൊപ്പം ചുവടു വച്ചു.....
അല്‍പ്പ നേരത്തെ നടത്തത്തിനു ശേഷം അവര്‍ ആ നാടിന്റെ പരധേവതക്കു മുന്നിലെത്തി..... കാടിന്റെ നടുക്കയുള്ള ആ ചെറിയ അമ്പലം ......... ചുറ്റും ഗോര വനം...... എങ്ങും ചന്ദനത്തിന്റെ അതിമനോഹരമായ ഗന്ധം......... ആ ചെറിയ അമ്പലത്തിനു മുന്നിലായി ധാരാളം വലിയ മരത്തിന്‍റെ വള്ളികള്‍ ഒരു നാഗത്തിനെ പോലെ ചുറ്റികിടന്നു,,,,,,, എങ്ങും ചീവീടുകളുടെ ശഭ്ധം...... ശ്രീകോവിലിനു മുന്നിലായി ഒരു ചെറിയ കല്പടവ്...... അതിന്റെ നടുക്കായി ചെറിയൊരു ദീപ സ്തഭം..... അതില്‍ അപ്പോളും കാറ്റില്‍ അണയാതെ ഒരു ചെറു തിരി എരിഞ്ഞു കൊണ്ടിരുന്നു.....
“ ഈ നാടിന്‍റെ ഐശ്വര്യവും കാവലും എല്ലാം ഇവിടാണ്....... മനസുരുകി പ്രാര്‍ഥിച്ചു ഒരു പ്രാര്‍ഥനയും ദേവി കേള്‍ക്കതിരുനിട്ടില്ല....... നല്ലപോലെ കളങ്ക ഇല്ലാത്ത മനസുമായി പ്രാര്തിച്ചോ.... കാട് കയറാന്‍ പോക നമ്മള്‍....” അത് പറഞ്ഞു കൊണ്ട് തന്‍റെ ചെരിപ്പഴിച്ചു വച്ചുകൊണ്ട് രമ്യ ആ കലപ്പടവുകളില്‍ കയറി നിന്നു.... തന്നെ നോക്കി നില്‍ക്കുന്ന ശ്യാമിനോട് തലകൊണ്ട് അങ്ങോട്ട് കയറി വരാന്‍ രമ്യ നിര്‍ദേശിച്ചു...... ശ്യാമും ആ കലപ്പടവില്‍ കയറി..... ഇരുവരും കണ്ണുകള്‍ അടച്ചു പ്രാര്‍ഥിച്ചു....... അല്‍പ്പ സമയത്തിന് ശേഷം തന്‍റെ നെറ്റിയില്‍ തിലകം ചാര്‍ത്തുന്ന രമ്യയുടെ കൈകളുടെ തണുപ്പ് അറിഞ്ഞാണ് ശ്യാം കണ്ണു തുറന്നത്..... ഉത്തമയായ ഭാര്യ് തന്‍റെ ഭര്‍ത്താവിനെ കുളി കഴിഞ്ഞു കുറി അണിയിക്കുനത് പോലെയാണ് രമ്യയെ കണ്ടപ്പോള്‍ ശ്യാമിന് തോനിയത്......
💬 Comments
View all comments