0%

Chapter Title : കുരുതിമലക്കാവ് 4 [Achu Raj]

Author : Achuraj Read All Parts 880

അവര്‍ കലപ്പടവുകളില്‍ നിന്നറങ്ങി..... അല്‍പ്പം പിന്നിലോട്ടു മാറി നിന്നു.... “ആ ചോങ്കനെ ഇവിടെങ്ങും കാണാനില്ലാലോ” രമ്യ പിറ് പിറുത്തു.... “ആരാ ഈ ചൊങ്കന്‍”... ശ്യാമിന്റെ സംശയത്തോടെ ഉള്ള ചോദ്യം “ഇവിടുത്തെ ആദിവാസ കൂട്ടങ്ങളില്‍ ഒരാളാ..... നമുക്ക് കാട് കയറാന്‍ കൂട്ടിനു അവനാ വരുന്നേ..... അവര്‍ക്ക് കാട്ടിലെ വഴി എല്ലാം മനപ്പടമാ.” രമ്യ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു.... “തനിക്കറിയില്ലേ അപ്പോള്‍ വഴി” ശ്യാമിന്റെ ചോദ്യം വീണ്ടും വന്നു.... “മോനെ അങ്ങനെ ചുമ്മാ കയറാനൊന്നും നമുക്ക് കഴിയില്ല..... ഇവിടുത്തെ വിശ്വാസ പ്രകാരം അവരാണ് കാടിന്‍റെ അവകാശികള്‍....... എപ്പോ കാടുകയറിയാലും അവരില്‍ ഒരാളെ ഒപ്പം കൂട്ടണം....... ഇല്ലെങ്കില്‍ വഴി തെറ്റും എന്നാ കാര്യത്തിനു സംശയമില്ല” രമ്യ നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു...... എന്തെല്ലാം വിശ്വാസങ്ങള്‍ ആണിവിടം..... ശരിക്കും ഒരു അത്ഭ്ത ലോകത്ത് വന്നപ്പോലെ തോന്നി ശ്യാമിന്...... “ഹ എവിടാരുന്നു ചോങ്ക ഞങ്ങള്‍ വന്നിട്ട് എത്ര സമയമായി” രമ്യയുടെ തെല്ലു ദേഷ്യത്തോടെ ഉള്ള ചോദ്യം ശ്യാമിനെ ചിന്തകളില്‍ നിന്നുണര്‍ത്തി.....ശ്യാം തിരഞ്ഞു നോക്കി.... കഷ്ട്ടിച്ചു 20 വയസു പ്രായം തോനിക്കുന്ന ഒരു ചെക്കന്‍..... ഒരു മുണ്ട് മാത്രമാണ് വേഷം.... അത് താറുപോലെ ഉടുത്തിരിക്കുന്നു.... കയ്യില്‍ വലിയൊരു വടിയും ...... ശ്യാമിന് ശരിക്കും ഒരു ആദിവാസിയെ കണ്ട പ്രതീതി അവനില്‍ ഉണ്ടാക്കി..... “നാന്‍ ബീട്ടുക് പോയി ബന്തപ്പോള്‍ പറഞ്ഞിനി..... മൂപ്പന്റെ ഒപ്പന തേന്‍ കൊടുക്കാന്‍ സമയപെട്ടു” അവന്‍റെ വാക്കുകളില്‍ ഒന്നും മന്സിലാകാതെ നില്‍ക്കുന ശ്യാമിനെ നോക്കി രമ്യ ചിരിച്ചു...... “അവന്‍ മൂപന്റെ കൂടെ തേന്‍ എടുക്കാന്‍ പോയി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആണു അവന്‍ നമ്മുടെ കാര്യം അറിഞ്ഞത് എന്നാണ് അവന്‍ പറഞ്ഞത് “ രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോള്‍...... ശ്യാം “എന്ത് ഭാഷയാടി ഇത്” “ഹ ഇതാണ് ഇവരുടെ ഭാഷ” ഇരുവരും ചിരിക്കുനത് ഒന്നും മന്സില്കാതെ നില്‍ക്കുന്ന ചോങ്കനും....... “വെക്കം പോക കാട്ടുചോല തെളിഞ്ഞിക്കിനു” .... അതും പറഞ്ഞു കൊണ്ട് ചൊങ്കന്‍ ആ അമ്പലത്തിന്റെ കല്പടവിലേക്ക് കയറി..... ശ്യാം തന്‍റെ ക്യാമറയില്‍ അത് പകര്‍ത്താന്‍ തുടങ്ങിയപ്പോള്‍ രമ്യ തടഞ്ഞുകൊണ്ട്‌ അരുതെന്ന് ശ്യാമിനോട് പറഞ്ഞു...... “കാടു കയറും ചോങ്കനെ മക്കളെ

💬 Comments

View all comments