0%

Chapter Title : കുരുതിമലക്കാവ് 4 [Achu Raj]

Author : Achuraj Read All Parts 3.5K

വിടര്‍ന്നു... അവര്‍ പതിയെ നടക്കാന്‍ തുടങ്ങി... കവലയിലെക്കാണു അവര്‍ ആദ്യം പോയത്... അവരെ കണ്ട മാത്രയില്‍ അവിടെ ഉള്ളവര്‍ സന്തോഷപൂര്‍വ്വം അവന്‍റെ അടുത്തേക്ക് വന്നു... “എങ്ങനുണ്ട് ഞങ്ങളുടെ നാട് ഇഷ്ടമായോ........ ഇന്നലെ ഉറക്കമൊക്കെ ശരിയായോ... ......രാവിലെ ഭക്ഷണം കഴിച്ചോ........ ഇനിയെങ്ങോട്ട ആദ്യം പോകുനെ... ....പട്ടണത്തിലെ പോലെ ആണോ ഞങ്ങളുടെ ഗ്രാമം” ചോദ്യങ്ങളുടെ ഒരു ശരവര്‍ഷം തന്നെ ശ്യാമിന് നേരെ ഉണ്ടായി... പല ദിക്കില്‍ നിന്ന ആളുകള്‍ ശ്യാമിനെ ചോദ്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിച്ചു... എന്ത് പറയണം എന്നറിയാതെ ശ്യാം കുഴഞ്ഞു..... തന്‍റെ ദയനീയാവസ്ഥ അവന്‍ രമ്യയെ തന്റെ നോട്ടം കൊണ്ട് അറിയിച്ചു.... അവന്റെ നിസഹായാവസ്ഥ മനസിലാക്കിയ രമ്യ അവരോടായി പറഞ്ഞു “നിങ്ങള്‍ എല്ലാവരും കൂടെ ഇങ്ങനെ അവനെ ആക്രമിക്കാതെ... ഓരോരുത്തരായി ചോദിക്ക്...” രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞു.... അത് അവിടെ കൂടി നിന്നവര്‍ക്കെല്ലാം ചിരിക്കാനുള്ള വകയാക്കി.... “അത് ശെരി തന്നെ ആദ്യം മോനിത്‌ കുടിക്കു... തേനില്‍ ചന്ദനം ചാലിച്ചെടുത്ത ധാഹശമനിയാണ്... കുരുതിമലക്കാരുടെ ആദിത്യ മര്യാദ ഇതില്‍ തുടങ്ങട്ടെ” തന്റെ നേര്‍ക്ക്‌ വലിയൊരു മുളം ക്ലാസില്‍ ഒരു പ്രത്യക മണം ഉള്ള പാനിയം നീട്ടികൊണ്ട് കടയില്‍ നിന്നിറങ്ങി വന്ന ഒരു മദ്ധ്യവയസ്കന്‍ പറഞ്ഞു.... ശ്യാം അത് സന്തോഷപൂര്‍വ്വം വാങ്ങി എനിട്ട്‌ ഒരു നിമിഷം രമ്യയെ നോക്കി..... കുടിച്ചോ എന്നാ ഭാവത്തില്‍ രമ്യ ചിരിച്ചുകൊണ്ട് തലയാട്ടി.... ശ്യാം അതില്‍ നിന്നും കുറച്ചു കുടിച്ചു.... അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു.... അവന്‍ എല്ലാവരെയും നോക്കി... എനിട്ട്‌ ഒരു കവിള്‍ കൂടി കുടിച്ചു.... വീണ്ടും അത്ഭുതത്തിന്റെ ചെറു കണികകള്‍ അവന്റെ മുഖത്ത് പടര്‍ന്നു...... ഇന്ന് വരെ

💬 Comments

View all comments