Chapter Title : കുരുതിമലക്കാവ് 4 [Achu Raj]
താന്‍ ആസ്വദിച്ച എല്ലാ രുചികളിലും നിന്നും വളരെ വ്യത്യസ്തമായ ഒന്നാണ് ഇത്.... ഇത്രയും രുചിയുള്ള ഒരു പാനീയം താന്‍ ഇതുവരെ കുടിച്ചിട്ടില്ല... ആരും കുടിച്ചതായി കെട്ടി കേള്‍വിയില്ല... അതി മനോഹരം തന്നെ “ഇഷ്ടപെട്ടോ”..... മധ്യവയസ്ക്കന്റെ ചോദ്യം “ശരിക്കും... നല്ല രുചി... ഇതെതുകൊണ്ടാണ് ഉണ്ടാക്കിയത്.... ഇതിനു മുന്നേ ഇങ്ങനൊന്ന് ഞാന്‍ കുടിച്ചിട്ടേ ഇല്ല....” ശ്യാം തന്റെ അത്ഭുതവും സന്തോഷവും മറച്ചു വയ്ക്കാതെ പറഞ്ഞു..... രമ്യക്ക് അത് കേട്ട് സന്തോഷമായി.... എല്ലാവരും ചിരിച്ചു “അതിന്റെ കൂട്ട് പറയാന്‍ ബുദ്ധിമുട്ടുണ്ട്... ക്ഷേമിക്കണം..... കുരുതിമലക്കവിന്റെ നിയമമാണത്...... തെറ്റിക്കാന്‍ എനിക്കു അനുവാദമില്ല”..... അയാളുടെ വാക്കുകള്‍ ശ്യാമിന് ചെറിയൊരു സങ്കടം നല്‍കി...... എന്നാലും അത് തനിക്കു നല്‍കിയ അയാളെ നന്ദിയോടെ നോക്കികൊണ്ട് ശ്യാം രമ്യയെ നോക്കിയപ്പോള്‍ സാരമില്ല എന്നാ അര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി പുഞ്ചിരിച്ചു...... അവളുടെ പുഞ്ചിരിയില്‍ അളവറ്റ സ്നേഹം ശ്യാം കണ്ടറിഞ്ഞു.... ആ പാനീയം മുഴുവന്‍ കുടിച്ചു കഴിഞ്ഞപ്പോളെക്കും ശരത്തിന്റെ ജീപ്പ് അവിടേക്ക് പാഞ്ഞു വന്നു..... തങ്ങള്‍ക്കു സൈഡിലായി ജീപ്പ് ഒതുക്കിയപ്പോളെക്കും അവരുടെ അടുത്തായി കൂടി നിന്നവരെല്ലാം ധൃതി പിടിച്ചു തങ്ങളുടെ സാധനങ്ങള്‍ എല്ലാം വണ്ടിയിലെക്കായി കയറ്റി...... ശരത് അവന്റെ നേരെ നോക്കി പുഞ്ചിരിച്ചു അവനും.... “എന്താ ശരത് നിലവെള്ളം ഇഷ്ട്ടമായോ” അവന്‍റെ ഗ്ലാസിലേക്കു നോക്കികൊണ്ട് ശരത് ചോദിച്ചു... “നിലവെള്ളം”...... ശ്യാം രമ്യയെ നോക്കികൊണ്ട് ചോദിച്ചു.... “അതെ അതിന്‍റെ പേരതാണ്” രമ്യ പറഞ്ഞു..... “ഇവിടെ എല്ലാം വ്യത്യസ്തമാണ് ശ്യാം “ ശരത് ചിരിച്ചു കൊണ്ട് പറഞ്ഞു.... “അതെനിക്കും തോന്നി........... ഇന്നലെ ഇവിടെ വന്നപ്പോള്‍ മുതല്‍ എനിക്കത് അനുഭവപ്പെടുനുണ്ട് .... ശ്യാം തന്‍റെസംശയങ്ങള്‍ മറച്ചു വച്ചില്ല....
💬 Comments
View all comments