0%

Chapter Title : കുരുതിമലക്കാവ് 4 [Achu Raj]

Author : Achuraj Read All Parts 3.5K

മഴ മാറി അപ്പോളാണ് അവര്‍ അകന്നു മാറിയത്...... ഒരു നവവധുവിന്റെ നാണം രമ്യയുടെ മുഖത്ത് നിഴലിച്ചു നിന്നു.... അവള്‍ തന്‍റെ മുടിയിഴകളിലൂടെ ശ്യാമിനെ നാണത്താല്‍ നോക്കി..... ഇരുവരുടെയും സന്തോഷത്തിന്റെ പെരുമ്പറകള്‍ മുഴങ്ങി..... പ്രകൃതി അതിന്റെ സ്ഥായീ ഭാവത്തിലേക്കു തിരിച്ചു പോയി..... ഒരു കൊച്ചു ചിത്രശലഭം ശ്യാമിന്റെ ചുമലില്‍ വന്നിരുന്നത് രമ്യ കണ്ടപോലെ ശ്യാമും കണ്ടു...... അത് ശ്യാമിന്റെ ചെവിയില്‍ എന്തൊക്കെയോ മന്ത്രിക്കുനപ്പോലെ രമ്യക്ക് തോന്നി..... ശ്യാമിനടുതെക്ക് നീങ്ങി നിന്ന രമ്യ ആ ചിത്രശലഭത്തിനെ നോക്കികൊണ്ട്‌ പറഞ്ഞു... “എന്താ അവള്‍ പറയുന്നേ ശ്യാം” “കുരുതി മലക്കവിന്റെ ഈ രാജകുമാരി നിനക്കു സ്വന്തമായി എന്നവള്‍ പറയ” ശ്യാ വശ്യമാര്‍ന്ന പുഞ്ചിരിയോടെ അത് പറഞ്ഞപ്പോള്‍ രമ്യക്ക് വീണ്ടും നാണം അണപ്പോട്ടി ഒഴുകി.... . അവള്‍ ആ ചിത്രശലഭത്തെ തന്‍റെ കയിലെക്കെടുത്തു....... അപ്പോള്‍ അത് വീണ്ടും രമ്യയുടെ കൈല്‍ നിന്നും പാറി ശ്യാമിന്റെ ചുമലില്‍ ഇരുന്നു....

“കണ്ടോ കണ്ടോ അതൊന്നുമല്ല അവളും ശ്യാമിനെ പ്രേമിക്കുവാ..... കണ്ടോ അവളുടെ നാണം..” രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോള്‍...ശ്യാമിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല..... “കുശുമ്പി...”..... ശ്യാം രമ്യയുടെ ചെവിയില്‍ പിടിച്ചു കൊണ്ട് പറഞ്ഞു.... “അതെ കുശുമ്പു തന്നാ..... ശ്യാം എന്റെയ ...... എന്‍റെ മാത്രം.....”

അത് പറഞ്ഞുകൊണ്ട് രമ്യ ശ്യാമിന്റെ ചുമലിലേക്ക് ചാരിയപ്പോള്‍ ആ ചിത്രശലഭം അവരെ വിട്ടു പറനകന്നു........ ശ്യാം രമ്യയുടെ മുഖം തന്‍റെ കൈകളില്‍ കോരിയെടുത്തു....... രമ്യയുടെ ചുണ്ടുകള്‍ ശ്യാമിന്റെ മധുരത്തിനായി കൊതിച്ചു.... അവളുടെ ശരീരം ചൂട് പിടിച്ചു....... രമ്യ ശ്യാമിന്റെ കണ്ണുകളിലേക്കു തന്നെ നോക്കി....... ശ്യാം തന്‍റെ ചുണ്ടുകള്‍ അവളുടെ ചുണ്ടിലെക്കടുപ്പിച്ചു....... പതിയെ അവളുടെ

💬 Comments

View all comments