0%

Chapter Title : കുരുതിമലക്കാവ് 4 [Achu Raj]

Author : Achuraj Read All Parts 873

ശ്യാമിനെ ദേഷ്യത്തോടെ നോക്കി നില്‍ക്കുന്ന രമയെ കണ്ട ശ്യാം ചെറുതായൊന്നു പേടിക്കതിരുന്നില്ല... “വരുന്നില്ലേ.. നീ...” പകുതി ഉടക്കി പോയ ശ്യാമിന്റെ ശബ്ദത്തിന്റെ ബാക്കി പത്രമെന്നപോലെ രമ്യ കളി തുള്ളി അവന്റെ അടുത്തേക്ക് വന്നു... ശ്യാം അല്‍പ്പം പുറകോട്ടു മാറി “അസത്ത്... ഹും .. അവള്‍ക്കു വീട്ടിലേക്കു ഉണ്ടാക്കണം പോലും.... അല്ലങ്കിലും അവളെ പറഞ്ഞിട്ടെന്തിനാ.... നില്‍ക്കുവല്ലേ ഒലിപ്പിച്ചുകൊണ്ടു ......... അയ്യട എന്താ സ്നേഹം.... അവളുടെ പേര് അറിയാഞ്ഞിട്ടു അവനു എന്താ ഒരു സങ്കടം.....”

രമ്യയുടെ കോപം കത്തി ജ്വലിച്ചു നിന്നു.... “അല്ല ഞാന്‍ ജസ്റ്റ്‌ പരിചയ പെട്ട സ്ഥിതിക്ക് പേര് ചോടിച്ചുന്നെ ഉള്ളു... അതിനിത്ര ചൂട് ആവണോ” അവളെ പാളി നോക്കികൊണ്ട്‌ ശ്യാം ദയനീയ ഭാവത്തില്‍ ചോദിച്ചു... അവളുടെ കണ്ണില്‍ നിന്നും പ്രവഹിക്കുന്ന ദേഷ്യത്തിന്റെ അഗ്നിയില്‍ ഇരയാകാന്‍ അവനു നന്നേ പേടി തോന്നി...... “അയ്യാ ഒരു പരിച്ചയ്പെടല്‍.... വേറെ ആരേം കണ്ടപ്പോള്‍ ഞാന്‍ കണ്ടില്ലലോ ഈ പരിച്ചയപെടല്‍...... ഇവളെ കണ്ടപ്പോള്‍ മാത്രം നിന്കെന്ത ഒരു ഇളക്കം” രമ്യയുടെ കോപം എങ്ങനെ ശമിപ്പിക്കുമെന്നു ശ്യാമിന് ഒരു ഐഡിയ ഇല്ലായിരുന്നു..... “എനിക്കെന്തിളക്കം .... ഒന്ന് പോടീ ഒരാള്‍ പരിചയപെട്ടപ്പോള്‍ ഞാന്‍... അല്ലാതെ നീ പറയുന്ന പോലെ എന്താ...” ശ്യാം എങ്ങനെയേലും രെക്ഷപെടാന്‍ പറഞ്ഞു... “അല്ലെങ്കിലും ഒരു നല്ല സ്ത്രീ ആയ അവരെ പരിചയപ്പെടുനതില്‍ എന്താ തെറ്റ്” ശ്യാം അല്‍പ്പം ദേഷ്യത്തില്‍ തന്നെ ചോദിച്ചു..... “നല്ല സ്ത്രീ... അവളോ... അവള്‍ മാത്രമാ ഈ ഗ്രാമത്തിന്റെ ശാപം.... അവളെ അവളൊരു കൊച്ചു പടക്കമ മനസിലായോ” രമ്യയുടെ ആ തുറന്നുള പറച്ചിലില്‍ ശ്യാമിന് നന്നേ ചിരി വന്നു.. പക്ഷെ കോപത്താല്‍ ജ്വലിച്ചു നില്‍ക്കുന്ന അവളുടെ മുന്നില്‍ തന്റെ ചിരി കെട്ടുകള്‍ തുറന്നിടാന്‍ പക്ഷെ ശ്യാമിന് നന്നേ പേടി തോന്നി...... “ആണോ” ഒന്നും അറിയാത്തവനെ പോലെ ശ്യാം ആകാംക്ഷ ഭാവത്തില്‍ ചോദിച്ചു.... “അയ്യട അവന്റെ ഒരു കൊതി കണ്ടില്ലേ...... ദെ ഞാന്‍ അറിയാതെ എങ്ങാനും വല്ല വേണ്ടാതീനവും കാണിക്കാന്‍ പോയാല്‍ കൊല്ലും ഞാന്‍” അതും പറഞ്ഞു കൊണ്ട് രമ്യ ശ്യാമിന്റെ ഷര്‍ട്ട് കുത്തിപിടിച്ച്‌...... “അതിപ്പോ അങ്ങനെ ഉറപ്പൊന്നും പറയാന്‍

💬 Comments

View all comments