0%

Chapter Title : കുരുതിമലക്കാവ് 4 [Achu Raj]

Author : Achuraj Read All Parts 3.5K

അങ്ങനെ പറഞ്ഞു കൊണ്ട് രമ്യയെ കൂടുതല്‍ പറ്റി ചേര്‍ന്ന് കൊണ്ട് നടക്കാന്‍ തുടങ്ങി ...... ശ്യാം തന്‍റെ കൂടെ നടക്കുനതു അതും അവളെ പറ്റി ചേര്‍ന്ന് നടക്കുനതാണ് അവള്‍ക്കു ഏറ്റവും ഇഷ്ട്ടം .............. പക്ഷെ അവള്‍ അവനില്‍ നിന്നും അല്‍പ്പം മാറി നടന്നപ്പോള്‍ .. തെല്ലു സങ്കടത്തോടെ ശ്യാം അവളെ നോക്കി.... “അതെ ഇത് നമ്മുടെ കോളേജോ ക്യാമ്പസോ ഒന്നുമല്ല................ എന്റെ നാടാ ഇവിടിങ്ങനെ മുട്ടി ഉരുമി നടക്കാന്‍ ഒന്നും പാടില്ല മനസിലായോ...” രമ്യ ശ്യാമിന്റെ സങ്കടം കണ്ടു കൊണ്ട് പറഞ്ഞു.... “അതെന്താ അങ്ങനെ മുറ്റി ഉറുമി നടന്നാല്‍ ഉടനെ നീ പ്രേസവിക്കോ ഇല്ലലോ” ശ്യാം തന്റെ ദേഷ്യം മറച്ചു വയ്ക്കാതെ പറഞ്ഞു.... രമ്യക്ക് പക്ഷെ അത് കണ്ടു ചിരി ആണു വന്നത്.... “എടൊ മാഷേ ദേഷ്യപെടാതെ.......... ഞാന്‍ പറഞ്ഞില്ലേ നാഗരീകത എന്തെന്നുപോലും അറിയാത്ത ഒരു ഗ്രാമംമാണ് ഇത് ...... ഇവിടുത്തുക്കാര്‍ വളരെ യാധാസ്ഥിതികരാണു,,,,, അവര്‍ക്ക് ഇങ്ങനുള്ള കാര്യങ്ങള്‍ ഒന്നും ദഹിക്കില്ല” അത്രേം പറഞ്ഞുകൊണ്ട് രമ്യ ശ്യാമിനെ നോക്കി ചിരിച്ചു... പക്ഷെ അപ്പോളും അവന്‍റെ ദേഷ്യത്തിന് ഒരു കുറവും വന്നിട്ടില്ലന്നു അവള്‍ക്കു മനസിലായി.... “എന്‍റെ പോന്നു മോനെ നിന്നെ തട്ടിമുട്ടിം നടക്കാന്‍ ആരാട കൊതിക്കത്തെ .. ......പക്ഷെ ഞാന്‍ പറഞ്ഞിട്ടിലെ ഇവിടെ കുറെ ചിട്ടവട്ടങ്ങള്‍ ഉണ്ടെന്നു അത് നീയും അനുസരിക്കനെമെന്നു... പിന്നെത്ത ഇപ്പോള്‍ ഇങ്ങനെ....” രമ്യ അവനെ എങ്ങനേലും കൂള്‍ ആക്കാന്‍ വേണ്ടി പറഞ്ഞു.... “ഓ ഇനി നമ്മള്‍ ആയിട്ട് നിന്റെ നാട്ടിലെ നിയമം തെട്ടിച്ചുന്നു വേണ്ടേ” തെല്ലു പുച്ചഭാവം മുഖത്ത് വരുത്തിക്കൊണ്ട് ശ്യാം പറഞ്ഞു.... ശേഷം

💬 Comments

View all comments