0%

Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 2.4K

നല്‍കി..... അവന്‍ അല്‍പ്പനേരം ആ പൂര്‍ണചന്ദ്രനെ നോക്കി....... അവനെ വീണ്ടും വീണ്ടും അത്ഭുതത്തിന്റെ വലിയ ഗര്‍ത്തത്തിലേക്ക് തള്ളി വിട്ടുകൊണ്ട് ആ പൂര്‍ണ ചന്ദ്രനില്‍ അവന്‍ അത് കണ്ടു....... ഇന്ന് രാവിലെ കിങ്ങിണി പുഴയുടെ തീരത്ത് കണ്ട അതെ നഗ്ന രൂപം...... അവന്‍ തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയാതെ അതിലേക്കു വീണ്ടും വീണ്ടും നോക്കി..... അതെ അത് തന്നെ... ശ്യാം വ്യക്തമായി ഓര്‍ക്കുന്ന ആ രൂപം..... അവനില്‍ ചെറിയൊരു വിറയലുണ്ടായി...... അവന്‍റ് കൈകള്‍ യാന്ത്രികമായി ആ ഓലകെട്ടുകള്‍ തിരഞ്ഞു..... അവന്‍റ് കൈകളില്‍ തടഞ്ഞ ആ ഓലകെട്ടുകള്‍ അവന്‍ ചന്ദ്രന് നേരെ ഒന്ന് നീട്ടി...... ഇതെല്ലം താന്‍ തന്നെ ആണോ ചെയ്യുനതെന്ന അത്ഭുതം ശ്യാമിന്റെ മനസിനെ വിടാതെ പിടികൂടി..... പൊടുന്നനെ എവിടെ നിന്നോ പറന്നു വന്ന ആ ചിത്രശലഭം ആ ഓലകെട്ടില്‍ വന്നിരുന്നു അവനെ തന്നെ നോക്കി നിന്നു.... അവന്‍ അതിനെയും നോക്കികൊണ്ട്‌ അല്‍പ്പ സമയമിരുന്നു...... ആ നാട്ടിലെ എല്ലാ പട്ടികളും ഒരുമിച്ചു ഒരിയിട്ടപ്പോള്‍ ശ്യാം പതിയെ ജനല്‍ വഴി പുറത്തേക്കു നോക്കി...... ആ ജനലിലൂടെ നോക്കിയാ അവന്‍ വീണ്ടും ഞെട്ടി....... ആ വീടിന്‍റെ മരംകൊണ്ടുണ്ടാക്കിയ ഗേറ്റിന്റെ ഒരു തൂണില്‍ അതാ ആ വലിയ ഗരുഡന്‍ നില്‍ക്കുന്നു..... അതിന്‍റെ കണ്ണുകളിലെ തീക്ഷണത ശ്യാം വ്യകതമായി കണ്ടു.... പട്ടികള്‍ വീണ്ടും വീണ്ടും ഒരിയിട്ടപ്പോള്‍ അത് വഴി വന്ന ആ കറുത്ത പൂച്ചയ്യെയും അവന്‍ ശ്രദ്ധിച്ചു...... ആകെ പാടെ ഒരു പ്രേത സിനിമ കാണുന്ന ഒരു ഫീലാണ് ശ്യാമില്‍ ഉണ്ടായത് .....ചെറിയൊരു ഭയവും...... അവനെ നോക്കികൊണ്ട്‌ ആ പൂര്‍ണ ചന്ദ്രന്‍ ഒന്ന് കണ്ണടച്ച

💬 Comments

View all comments