0%

Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 2.4K

നീര്‍ തുടച്ചു കൊണ്ട് ഒരു കൊച്ചു കുട്ടിയെ പോലെ രമ്യ രാധികയുടെ നെഞ്ചിലേക്ക് ചാഞ്ഞു... “എന്ത് പറ്റി മോളെ.... എന്തിനാ എന്‍റെ കുഞ്ഞു കരയുന്നെ...?” ഒരുപാട് സംശയങ്ങള്‍ മനസില്‍ ഇട്ടു കൊണ്ട് രാധിക ചോദിച്ചു... “സന്തോഷം കൊണ്ടാ ചേച്ചി..... ശ്യാം എന്നെ ഒരുപാട് സ്നേഹിക്കുന്നു,...... ഞാന്‍ സ്നേഹിക്കുനതിലും കൂടുതല്‍........ പക്ഷെ അവന്‍റെ സ്നേഹം ഈ ജീവിതം മുഴുവന്‍ എനിക്ക് അനുഭവിക്കാന്‍ യോഗമുണ്ടാകുമോ “... പകുതിക്ക് നിര്‍ത്തിയ രമ്യ അറിയാതെ പൊട്ടികരഞ്ഞു.... “എന്തിനാ മോളെ നീ ഇങ്ങനൊക്കെ ആലോചിക്കുന്നെ.... ശ്യാം നല്ല പയ്യനാ.... അവന്‍ നിന്നെ പൊന്നുപോലെ നോക്കും.....” രാധികയുടെ കണ്ണുകളും നിരഞ്ഞുവെങ്കിലും അവളതു കാണിക്കാതെ അനിയത്തിയെ ആശ്വസിപ്പിച്ചു..... “അതെനിക്കും അറിയാം ചേച്ചി..... പക്ഷെ കുരുതിമലക്കാവിന്റെ നിയമങ്ങള്‍ ചേച്ചിക്കും അറിയില്ലേ.”.... രമ്യ അത് പറഞ്ഞപ്പോള്‍ രാധികയ്ക്ക് തന്‍റെ സങ്കടം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ പോയി.... അവളും ര്മ്യയ്ക്കൊപ്പം അറിയാതെ കരഞ്ഞുപ്പോയി...... “ഇല്ല മോളെ ഒന്നും സംഭവിക്കില്ല.... പരദേവത കാവലുണ്ടാകും....” അത് പറഞ്ഞുകൊണ്ട് രാധിക രമ്യയെ കെട്ടിപ്പിടിക്കുമ്പോള്‍ കുരുതിമലക്കാവിന്റെ ചരിത്ര സത്യം അറിയാവുന്ന രാധികയുടെ ഉള്ളില്‍ വലിയൊരു തീ ഗോളം അവളെ വിഴുങ്ങാന്‍ എന്നപ്പോലെ പടര്‍ന്നു നിന്നു......

ശ്യാം അപ്പോളും തന്‍റെ കട്ടിലില്‍ വച്ച ഓലകെട്ടിലേക്ക് നോക്കി കിടക്കുവാരുന്നു..... വായിക്കണോ വേണ്ടയോ എന്നുള്ള വലിയ മത്സരം ശ്യാമിന്റെ മനസില്‍ നടന്നുകൊണ്ടിരുന്നു..... വായനാശീലമുള്ള ശ്യാം ഒടുവില്‍ അത് വായിക്കാന്‍ തന്നെ തീരുമാനിച്ചു.... ആ തീരുമാനം ശേരിവക്കുന്നതുപ്പോലെ അവന്‍റെ മുന്നിലെ ജനാല പാളിയില്‍ ഒന്ന് പതിയെ ഒരു കാറ്റില്‍ തുറന്നു.... ആകാശത്ത് തെളിഞ്ഞു നില്‍ക്കുന്ന പൂര്‍ണ ചന്ദ്രന്‍ അകത്തെ വെളിച്ചത്തിനെക്കള്‍ പ്രകാശം അവനു

💬 Comments

View all comments