0%

Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 2.4K

എന്താ ഇങ്ങനൊക്കെ” രമ്യയുടെ മുഖം ഭീതിയില്‍ മറഞ്ഞ്പോകുന്നത് ശ്യാം ശ്രദ്ധിച്ചു..... “ഒന്നുമില്ലടോ..... ഞാന്‍ നിന്‍റെ വാക്ക് പാലിക്കുന്ന കാര്യം ഒന്ന് ആലങ്കാരികമായി പറഞ്ഞതാണു..... ശ്യാമിന് അങ്ങനെ പറയാനാണ് അപ്പോള്‍ തോന്നിയത്.... അതവള്‍ക്ക്‌ തെല്ലു ആശ്വാസം നല്‍കിയെന്ന് ശ്യാമിന് തോന്നി..... “എന്നാല്‍ ശ്യാം കിടന്നോ” അത് പറഞ്ഞുകൊണ്ട് രമ്യ ശ്യാമിനെ കടന്നുപോകാനായി ഒരുങ്ങി... “നീ ചേച്ചിയോട് പറഞ്ഞോ നമ്മുടെ കാര്യം” ശ്യാമിന്റെ ചോദ്യം അവളെ വീണ്ടും അവനിലേക്ക്‌ തിരിച്ചു..... “ഹ്മ ..പറഞ്ഞു.... ചേച്ചി അറിയാത്തതൊന്നു എന്‍റെ ജീവിതത്തില്‍ ഇല്ല ശ്യാം........ ചെചിക്കെന്നെ ഒരുപാടിഷ്ടാ” രമ്യയുടെ കണ്ണുകള്‍ ഒന്ന് നിറഞ്ഞു കുതിര്‍ന്നു.... “ചേച്ചി ചോദിച്ചോ ശ്യാമിനോട്” “ഹ്മ ചോദിച്ചു..... നിന്നെ കൈവിടരുതെനു പറഞ്ഞു.....” “എന്നിട്ട് ശ്യാം എന്ത് പറഞ്ഞു” “ഈ ലോകം എനിക്ക് മുന്നില്‍ അവസാനത്തിന്റെ നാളുകള്‍ കുറിക്കുനത് വരെ ഞാന്‍ നിന്നോടൊപ്പം ഉണ്ടാകും എന്ന് പറഞ്ഞു” രമ്യയ്ക്ക് അത് വീണ്ടും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ജലകണികകള്‍ അവളുടെ കണ്ണുകളില്‍ നിറക്കാന്‍ കാരണപാത്രമായി...... ശ്യാം അവളെ തന്‍റെ നെഞ്ചിലേക്ക് വലിച്ചു.... അവള്‍ അവന്‍റെ നെഞ്ചിന്റെ ചൂടേറ്റു കിടന്നു...... ചേച്ചിയുടെ വിളിയില്‍ രണ്ടുപേരും അകന്നു മാറി.... അപ്പോളും രമ്യയുടെ മുഖം കണ്ണീരാല്‍ കുതിര്‍ന്നു നനഞ്ഞിരുന്നു ........ ശ്യാമിന്റെ നെറ്റിയില്‍ ഒരു ചുബനം കൂടി നല്കി അവള്‍ ആ റൂമില്‍ നിന്നു പോകുമ്പോള്‍ ...... ഒരിക്കലും ഞങ്ങളെ വേര്‍പിരിക്കല്ലേ എന്നു ശ്യാം മന്സാല്‍ പ്രാര്‍ഥിച്ചു......

കിടക്കയില്‍ കിടന്ന രമ്യക്ക് അപ്പോളും എന്തെന്നില്ലാത്ത ഒരു മാനസികാവസ്ഥ ആയിരുന്നു...... ചേച്ചിയുടെ കരസ്പര്‍ശം അവളുടെ മുഖത്ത് പതിച്ചപ്പോള്‍ രമ്യ ഒന്ന് ഞെട്ടി..... തന്‍റെ ഒഴുകി കൊണ്ട് നിന്ന കണ്ണു

💬 Comments

View all comments