0%

Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 2.4K

“അമ്മ സമ്മതിക്കുമോന്നാണോ ആലോചിക്കുന്നത് “... അത് ചോദിക്കുമ്പോള്‍ വീണ്ടും രമ്യയുടെ മുഖം ഒന്ന് വാടാതിരുന്നില്ല.... “അതിലെനിക്കൊന്നും ആലോചിക്കാനില്ല...... ഞാന്‍ നാളെ പറഞ്ഞാല്‍ നമ്മുടെ കല്യാണം നടക്കും.... ഞാന്‍ പറഞ്ഞതല്ലേ നിന്നോട്......” ശ്യാം അവളുടെ കൈകളില്‍ ഒരു മുത്തം കൊടുത്തുകൊണ്ട് പറഞ്ഞു... രമ്യയുടെ സന്തോഷ മുഖം വീണ്ടും പൂത്തുലഞ്ഞു.... അവള്‍ അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞപ്പോള്‍ ശ്യാം തലപൊക്കി വാതില്‍ക്കിലേക്ക് നോക്കി...... പക്ഷെ ആ വാതില്‍ അടഞ്ഞു കിടക്കുക ആയിരുന്നു..... അതുകൂടി കണ്ടപ്പോള്‍ ശ്യാം അവളെ കെട്ടിപിടിച്ചു കൊണ്ട് ഒന്ന് മറിഞ്ഞു.... രമ്യയെ പോലും അത്ഭുതപ്പെടുതികൊണ്ട് ശ്യാം രമ്യയുടെ മുകളിലേക്ക് ചേക്കേറി..... അവനെ നിര്പാദം തന്‍റെ ശരീരത്തിലേക്ക് സ്വീകരിച്ച രമ്യ അവന്‍റെ ചുണ്ടില്‍ പതിയെ ഉമ്മ വച്ചു..... ശ്യാമിന്റെ ശരീരം പക്ഷെ എന്തെന്നില്ലാത്ത രീതിയില്‍ വിറക്കാന്‍ തുടങ്ങി..... അരുത്.... എന്ന് ആരോ മനസില്‍ പറയുന്നപോലെ അവനു തോന്നി.... അവന്‍ പൊടുന്നനെ അവളുടെ ദേഹം വിട്ടെനീറ്റു....... ഒന്നും മനസിലാകാതെ രമ്യ കട്ടിലില്‍ നിന്നും എണീറ്റു..... ശ്യാമിനെ നോക്കി.... മുറിഞ്ഞു പോയ സ്നേഹത്തിന്റെ ചിതിലങ്ങള്‍ അവളുടെ മുഖത്തുണ്ടായിരുന്നു..... “എന്താ ശ്യാം എന്തുപറ്റി...... ഞാന്‍ ഉമ്മ തന്നത് ഇഷ്ടമായില്ലേ..... ഇഷ്ടായില്ലനു വച്ചാല്‍ തിരിച്ചു തന്നോളു” രമ്യയുടെ വാക്കുകളില്‍ പക്ഷെ ശ്യാമിന് പ്രേത്യകമായ ഒരു വികാരവും വന്നില്ല....... എന്താണ് ഇങ്ങനെ..... തനിക്കെന്തു പറ്റി..... ശ്യാമിന് തന്നെ അവനെ വായിച്ചെടുക്കാന്‍ കഴിയാതെ പോയി.... “സമയമായില്ല രമ്യ...... നിന്‍റെ യൗവനം നുകരാന്‍ ഞാന്‍ ഇനിയും കാത്തിരിക്കെണ്ടിയിരിക്കുന്നു....... നമുക്കും സംനയനം പാലിക്കാം” ശ്യാമിന്റെ വാക്കുകള്‍ ര്മ്യയിലെന്നപ്പോലെ ശ്യാമിലും അത്ഭുതം സൃഷ്ട്ടിച്ചു,,,,,,,, ഞാന്‍ എന്തൊക്കെയാണ് ഇപ്പോള്‍ പറഞ്ഞത്...... “എന്താ ശ്യാം എന്തുപറ്റി....

💬 Comments

View all comments