0%

Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 2.4K

നിന്നും പോയിരിക്കുന്നു.....ആ വലിയ ഗരുഡനും പൂച്ചയും ചിത്രശലഭവും അവിടില്ല..... ഇതെന്തുപറ്റി..... പെട്ടന്നിങ്ങനെ ..... ശ്യാം ആകെ വിയര്‍ത്തു കുളിച്ചു.....അവന്‍റെ ശരീരം വിറക്കാന്‍ തുടങ്ങി...... അവനു കുളിര്‍മയേകി ഒരു ചെറിയ കാറ്റ് അവനെ തഴുകി മറഞ്ഞപ്പോള്‍ അവനു തെല്ലാശ്വാസം തോന്നി..... അവന്‍ വീണ്ടും ആ ഓലകെട്ടു എടുത്തു വായിച്ചു..... “ആദ്യം അവിശ്വസിക്കുന്ന അവനില്‍ പ്രകൃതി തന്നെ വിശ്വാസത്തിന്റെ കണികകള്‍ നിറയ്ക്കും” അത് വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരു വിശ്വാസം ആ ഓലകെട്ടിനോട് ശ്യാമിന് തോന്നി..... അവന്‍ പുറത്തേക്കു വീണ്ടും നോക്കി...... അപ്പോളെക്കു അവന്‍ കണ്ട കൂരിരിട്ടു മാറി വീണ്ടും പ്രകൃതി അവനു നല്‍കിയ സ്ഥായി ഭാവത്തിലേക്കു തിരിച്ചു പോയി...... അവന്‍ അത് നോക്കി ചിരിച്ചു...... വീണ്ടും അവന്‍ വായനയിലേക്ക് മുഴുകി..... അവന്‍റെ വായനക്ക് കൂട്ടായി ആ ചിത്ര ശലഭവും വന്നെത്തി....... വായനയില്‍ മുഴുകിയ ശ്യാമിന്റെ കണ്ണുകള്‍ പതിയെ അടയാന്‍ തുടങ്ങിയപ്പോള്‍ അവന്‍ ഒന്നുകൂടി കണ്ണു ഇറുക്കി അടച്ചു തുറന്നു...... വീണ്ടും വായന തുടന്നു..... “1938....... ഭാരതം സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം പോരാടി കൊണ്ടിരിക്കുന്നു..... എങ്ങും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അലമുറകള്‍..... കാറ്റില്‍ പോലും അതിന്റെ ഇബങ്ങള്‍ അലയടിച്ചു..... ഓരോ ദിവസവും സമരത്തിന്റെ ഓരോ വിജയകൊടികള്‍ പാറിച്ചു കൊണ്ട് മഹാത്മജിയും കൂട്ടരും ഭാരത മണ്ണിനു വേണ്ടി പോരുതികിണ്ടിരുന്നു......ബ്രിട്ടീഷ് പടയുടെ കാല്‍ക്കല്‍ അടിയറവു പറയാതെയും ... അടിയറവു പറഞ്ഞും പല നാട്ടു രാജ്യങ്ങളും ചിന്നി ചിതറി....... എന്നാല്‍ ഇതൊന്നും അറിയാതെ,,,,, സമ്പല്‍സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും നിറവില്‍ കുരുതിമലക്കാവ് തലപൊക്കി നിന്നു............ അന്നത്തെ കുരുതിമലക്കാവിന്റെ നാട്ടുരാജാവായിരുന്നു പ്രജകളുടെ ഇഷ്ടരാജവ് കുറിച്യര്‍ തിരുമനസ് ........ കുരുതിമാലക്കാവില്‍ മാത്രം

💬 Comments

View all comments