Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]
എല്ലാവര്‍ക്കും നല്ലതുമാത്രമേ അവരുടെ നാടിനെ കുറിച്ച് പറയാനുണ്ടായിരുന്നുള്ളൂ...... ഇന്നുള്ളതിനേക്കാള്‍ സബന്നവും ആയിരുന്നു അന്നത്തെ നാട്...... വൈവിധ്യങ്ങളായ മരുന്നുകളാലും..... വൈദ്യന്‍ കുഞ്ഞബുവിന്റെ കഴിവുകളാലും കുരുതിമലക്കാവില്‍ അസുഖങ്ങളും ഇല്ലാതെയായി..... എങ്ങും പൂത്തു വിടര്‍ന്നു നില്‍ക്കുന്ന അപൂര്‍വയിനം പൂക്കളും ..... മരങ്ങളും.....ചന്ദനത്തിന്റെ വസന്തം കൂടി ആയപ്പോള്‍ കുരുതിമലക്കാവ് അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്വര്‍ഗമായി ,മാറി..... നാട്ടു രാജാവ് കുറിച്യരുടെ ബുദ്ധിയുടെയും വിവേകത്തിന്റെയും .... പരദേവതയുടെ അനുഗ്രഹത്താലും കുരുതിമലക്കാവില്‍ കള്ളങ്ങളും ചതിയും ഇല്ലതെയായ്യി..... ആ നാട്ടിലെ അന്നത്തെ ഏറ്റവും സുന്ദരി ആയിരുന്നു സുനന്ദ,..... കാട്ടുമൂപ്പന്‍ കാരണവരുടെ മകളുടെ ഉറ്റ തോഴിയായ് സുനന്ദ പക്ഷെ അനാഥയായിരുന്നു ........ ഒരു ദിവസം കാട്ടില്‍ വേട്ടക്കു പോയ കാട്ടു മനുഷ്യര്‍ക്ക് കാട്ടിന്റെ അതിര്‍ത്തിയില്‍ നിന്നും കിട്ടിയതാണ് അവളെ..... അന്നു മുതല്‍ അവള്‍ ആ നാടിന്‍റെ മകളായി..... എല്ലാവരും അവളുടെ ബന്ധുക്കളും..... പൊതുവേ ആദിമ മനുഷ്യര്‍ക്ക് വില്കല്‍പ്പിച്ചു പോന്ന കുരുതിമലക്കാവില്‍ ആദിവാസ സമൂഹത്തിനായിരുന്നു നാടുവാഴിയുടെ കുടുംബം കഴിഞ്ഞാല്‍ ഗ്രാമത്തില്‍ പ്രാധാന്യമുണ്ടായിരുന്നത് ....... കാട്ടില്‍ പോയി വിശേഷപ്പെട്ട മരുന്നുകളും മറ്റും ശേഖരിച്ചു അത് പുറം നാടുകളില്‍ കൊണ്ട് ചെന്നു വില്‍ക്കുനതായിരുന്നു ആ ഗ്രാമത്തിലെ പ്രധാന വരുമാനം..... ആദിവാസി ഊരുകളിലെ സ്ത്രീകള്‍ പോലും സൗന്ദര്യം വിളിചോതുന്നവരരായിരുന്നു..... സുനന്ദയെ ഇഷ്ട്ടപ്പെടാത്തവര്‍ ആയി ആ നാട്ടില്‍ ആരുമുണ്ടായിരുനില്ല..... അനന്തരാവകാശികള്‍ ഇല്ലാത്ത നാടുവാഴിക്ക് സുനന്ദ സ്വന്തം മകളെ പോലെ ആയിരുന്നു.... അതുകൊണ്ട് തന്നെ അവള്‍ക്കുള്ള സമൂഹത്തിലെ വിലയും അത്രകണ്ട് ഉണ്ടായിരുന്നു..... അങ്ങനെ ഇരിക്കെ ഒരിക്കല്‍ പുറം നാട്ടു കാരനായ ഒരാള്‍ ആ ഗ്രാമത്തിലെത്തി..... കണ്ടാല്‍ അങ്ങേയറ്റം മാന്യനായി തോനിച്ച അയാള്‍ പെട്ടന്ന് തന്നെ ആ ഗ്രാമത്തിന്‍റെ ശ്രദ്ധ
💬 Comments
View all comments