Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]
ഒന്നുമുണ്ടായിരുന്നില്ല ........... ചൂട്ടു വെളിച്ചത്തിന്റെ പ്രകാശത്തില്‍ അവര്‍ കളി തമാശകള്‍ പറഞ്ഞു നടന്നു........ പൊടുന്നനെ അവരുടെ മുന്നിലേക്ക് വന്ന അനിരുദ്ധനെ കണ്ട സുനന്ദയും ചക്കിയും ഒരുപോലെ പേടിച്ചു..... അനിരുദ്ധന്‍ അവരെ നോക്കി ചിരിച്ചു...... നാട്ടില്‍ വന്ന കേമനായ പുറം നാട്ടുക്കാരനെ കുറിച്ച് അവരിരുവരും കേട്ടിരുന്നെകിലും കാണുനത് ആദ്യമായി ആയിരുന്നു,,,,,, അനിരുദ്ധനെ കണ്ട മാത്രയില്‍ മൂപ്പന്റെ മകള്‍ ചക്കി അവളുടെ മനസിന്‍റെ കോണില്‍ അവനായി ഒരു സൗരയൂഥം തന്നെ പണിഞ്ഞു.... കാണാന്‍ സുന്ദരനായ അനിരുദ്ധന്‍ പക്ഷെ ശ്രദ്ധിച്ചത് സുനന്ദയെ മാത്രമാണ്..... കഴുകന്‍ തന്‍റെ ഇരയെ നോക്കുന്നപ്പോലെ അവന്‍ സുനന്ദയുടെ ശരീരം മുഴുവന്‍ കാമത്താല്‍ നോക്കി..... സുനന്ധക്ക് അത് കണ്ടു ദേഷ്യമാണ് വന്നത്..... എന്നാല്‍ അവന്‍റെ കാമാനോട്ടങ്ങള്‍ ചക്കിക്ക് നന്നേ ഇഷ്ടമായി.... അവള്‍ നാണത്താല്‍ പൂത്തുലഞ്ഞ ഒരു നവവധുവിനെ പോലെ കാണപ്പെട്ടു.... “ഞാന്‍ അനിരുദ്ധന്‍.... പുറം നാട്ടുകാരനാണ് .... ഇവിടെ വന്നിട്ട് കുറച്ചു നാളായെങ്കിലും നിങ്ങളെ ഇതുവരെ കാണാന്‍ പറ്റിയില്ല......” അനിരുദ്ധന്റെ കാമം നിറഞ്ഞ നോട്ടം സഹിക്കവയ്യാതെ സുന്ദ അവനു നേരെ മുഖം കൊടുക്കാതെ നിന്നു.... “ഞാന്‍ കേട്ടു നിങ്ങളെ കുറിച്ചു...... നാട്ടില്‍ എല്ലാവരും നിങ്ങളെ കുറിചാണലോ ഇപ്പോള്‍ സംസാരം” ചക്കിയുടെ മറ്റു ആദിവാസികളില്‍ നിന്നും വ്യത്യസ്തമായ ഭാഷ കേട്ട അനിരുദ്ധന്‍ തന്‍റെ ആകാംക്ഷ മറച്ചു വച്ചില്ല..... “എന്നെ ഈ സുനന്ദയാണ് നിങ്ങളുടെ സാധാരണ ഭാഷ പഠിപ്പിച്ചത്” അനിരുദ്ധന്റെ മനസു വായിച്ചറിഞ്ഞപ്പോലെ ചക്കി പറഞ്ഞു..... അനിരുദ്ധന്‍ ചിരിച്ചു ....... അപ്പോളാണ് അനിരുദ്ധന്‍ സത്യത്തില്‍ ചക്കിയെ ശ്രദ്ധിക്കുന്നത് ...... അടുത്ത് നിലവിളക്ക് നില്‍ക്കുമ്പോള്‍ ആരും കരിവിളക്കിന്റെ ഭംഗി ആസ്വധിക്കില്ലലോ....... പക്ഷെ ചക്കി
💬 Comments
View all comments