0%

Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 2.4K

കഴിഞ്ഞില്ല.... “എടി പൊട്ടിക്കാളി ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ.... ഇത്രേം കാലം കാത്തിരിക്കാന്‍ കഴിയുമെങ്കില്‍ കുറച്ചു കാലം കൂടി വെയിറ്റ് ചെയ്യാന്‍ എനിക്ക് കഴിയും” അത് പറഞ്ഞു കൊണ്ട് ശ്യാം രമ്യയുടെ മൂക്ക് പിടിച്ചു പതിയെ പിച്ചി..... ഒരു കൊച്ചു കുട്ടിയുടെ മുഖഭാവം ര്മ്യയില്‍ മിന്നി മറഞ്ഞു,,... “ശ്യാം...... അമ്മക്കിഷ്ടാകോ എന്നെ” തെല്ലു ആശങ്കയോടെ രമ്യ ചോദിച്ചു... “ഇഷ്ടാവോന്നോ...ഇപ്പോളെങ്ങാനും അമ്മ നിന്നെ കണ്ടാല്‍ നാളെ തന്നെ നമ്മുടെ കല്യാണമാരിക്കും...” ശ്യാം ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോള്‍ രമ്യ നാണത്താല്‍ പൂത്തുലഞ്ഞു.... “ശ്യാമിന് ശെരിക്കും എന്നെ ഒത്തിരി ഇഷ്ട്ടാവാണോ” കുണുങ്ങി കൊണ്ടുള്ള രമ്യയുടെ ചോദ്യം വീണ്ടുമെത്തി.” “അതെന്താ അങ്ങനെ ഒരു ചോദ്യം ... നിനക്കെന്നാ സംശയമുണ്ടോ” “സംശയം ഒന്നുമില്ല.... എന്നാലും ശ്യാം അത് പറയുന്നത് കേള്‍ക്കാന്‍ ഒരു കൊതി... അത്രേയുള്ളൂ” രമ്യയുടെ കുട്ടിത്തഭാവം ശ്യാമിന് നന്നേ ഇഷ്ട്ടപെട്ടു..... “എന്നാല്‍ കേട്ടോ... എന്നേക്കാള്‍ ഏറെ..... എനിക്കിന്നു ഈ ലോകത്ത് എന്‍റെ അമ്മ കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ട്ടം നിന്നെയാണ്... പോരെ” ശ്യാം അത് പറഞ്ഞപ്പോള്‍ രമ്യയുടെ കണ്ണുകള്‍ വിടര്‍ന്നു .... അവള്‍ മറ്റാരും കാണുനില്ല എന്നാ വിശ്വാസത്തോടെ ശ്യാമിന്റെ കവിളില്‍ ഒരു ചെറു ചുടു ചുംബനം നല്‍കി...... അവരിരുവരും കഴിക്കാന്‍ പോയി..... നല്ല ഒരു കളി കഴിഞ്ഞു വന്ന രാധിക അപ്പോളും സ്വപ്പ്നലോകത്തില്‍ ആയിരുന്നു,..... അതിന്റെ പരിണിതഫലം പക്ഷെ അനുഭവിക്കാന്‍ യോഗമുണ്ടായത്‌ ശ്യാമിനായിരുന്നു,,,,, എങ്ങനെയെന്നല്ലെ,,,,,, അവന്റെ ഗ്ലാസില്‍ വെള്ളമോഴിക്കുന്നതിനു പകരം രാധിക വെള്ളം ഒഴിച്ചത് ശ്യാമിന്റെ ദേഹതെക്കായിരുന്നു..... “എന്താടി കണ്ണു കണ്ടുകൂടെ നിനക്ക്” ബാലന്‍റെ ആ ചോദ്യം രാധികയില്‍ ഞെട്ടലുണ്ടാക്കി... “അയ്യോ സോറി ശ്യാം

💬 Comments

View all comments