Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]
... ഞാന്‍” തനിക്കെന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ രാധിക പറഞ്ഞു... “അത് സാരമില്ല വെള്ളമല്ലേ.... ഞാന്‍ ഈ ഡ്രസ്സ് ഒന്ന് മാറി വരാം” അത് പറഞ്ഞുകൊണ്ട് ശ്യാം അവിടെ നിന്നും എഴുന്നേറ്റു റൂമില്‍ പോയി... “കുറച്ചു സമയമായി ഞാന്‍ ശ്രദ്ധിക്കുന്നു... അവള്‍ ഈ ലോകത്തൊന്നുമല്ല” രാധികയുടെ അമ്മയുടെ വകയായിരുന്നു അത്.... “ആ സാരമില്ല പോട്ടെ .... ചേച്ചി അറിയാതെ ഒഴിച്ചതല്ലേ...” രമ്യ ചിരിച്ചുകൊണ്ട് രാധികയുടെ രേക്ഷക്കെത്തി..... രാധിക അവിടെ നിന്നും അടുകളയിലേക്ക് നീങ്ങിയപ്പോഴാണ് ശ്യാം വന്നു ഇരുന്നത്.... ഭക്ഷണം കഴിച്ചു കഴിഞ്ഞ ശ്യാം തന്‍റെ മനസിലെ സംശയങ്ങളോട് മല്ലിട്ടുകൊണ്ട് പൂമുഖ പടിയിലിരുന്നു..... “കേട്ടോ ശ്യാം അടുത്ത ആഴ്ചയാണ് അതായാത് നാല് ദിവസം കഴിഞ്ഞുള്ള വെള്ളി ആഴ്ചയാണ് ഇവിടുത്തെ ഉത്സവം...” ബാലന്‍ അത് പറഞ്ഞുകൊണ്ട് അവിടെ ഉള്ള ഒരു കസേരയില്‍ ഇരുന്നു..... “വര്‍ഷങ്ങള്‍ക്കു ശേഷം കുരുതി മലക്കാവിന്റെ അധിതിയായി ശ്യാം കൂടി ഉണ്ട് എന്നുള്ളതാണ് ഈ ഉത്സവത്തിന്റെ പ്രത്യേകത...” ശ്യാം ബാലനെ കൗതുക പൂര്‍വ്വം നോക്കി.... “അതെന്താ ഇവിടെ പുറത്തു നിന്നും ആരെയും കയറ്റാത്തത്..” ശ്യാമിന്റെ ചോദ്യത്തിന് ഉത്രം പറയാനെന്നവണ്ണം ബാലന്‍ കസീരയില്‍ ഒന്നു അമരന്നിരുന്നു... “അതു ഒരു പഴയ കഥയാണ് ശ്യാം..... ഇവിടെ അങ്ങനെ ആരും വന്നുകൂടാ.... അത് പണ്ടൊരിക്കല്‍...” അത് മുഴുമിപ്പിക്കുനതിനു മുന്‍പേ ബാലനെ അടുക്കളയില്‍ നിന്നും പ്രിയ പത്നി വിളിച്ചു..... “ഞാന്‍ ഇപ്പോള്‍ വരാം ശ്യാം”........ എന്ന് പറഞ്ഞുകൊണ്ട് ബാലന്‍ എഴുന്നെറ്റുപ്പോയപ്പോള്‍ മുത്തശി കഥകള്‍ കേള്‍ക്കാന്‍ പറ്റാതെപ്പോയ ശ്യാമിന്റെ മുഖം ഒരു കൊച്ചു കുട്ടിയോടു പ്രതിഫലിച്ചു..... “അല്ല മാഷേ കിടക്കുന്നില്ലേ” രമ്യ വന്നു അത്
💬 Comments
View all comments