Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]
വായിച്ചെടുക്കാന്‍ കഴിയാതെ പോയി...... “എനിക്കാരോടും ദേഷ്യമൊന്നുമില്ല..... പിന്നെ ഞാന്‍ അങ്ങനെ ആരോടും അധികം സംസാരിക്കുന്ന പ്രകൃത ക്കാരിയല്ല.... വഴി മാറ് ഞാന്‍ പോകട്ടെ” തന്‍റെ വാക്കുകള്‍ അവളില്‍ കൊണ്ടെന്ന സന്തോഷം മനസില്‍ മാത്രം ഒതുക്കി വച്ച് അനിരുദ്ധന്‍ വഴി മാറി നിന്നു.... സുനന്ധ അവനെ കടന്നു പോയി.... അല്‍പ്പ ദൂരം ചെന്ന അവള്‍ അവനെ തരിഞ്ഞു നോക്കി..... അപ്പോള്‍ അവന്‍റ് മുഖത്തുണ്ടായ ചിരി സുനന്ദയുടെ മനസിനെ ചെറുതായൊന്നു സ്പര്‍ശിച്ചു..... അവള്‍ തിരിച്ചു ചിരിച്ചു കൊണ്ട് നടന്നപ്പോള്‍ വിജയത്തിന്‍റെ ഒരു ചവിട്ടു പടി കയറിയ സന്തോഷത്തില്‍ കാമ ബാക്കിയുടെ ക്ഷീനതിലും അവന്‍ ആ വലിയ ഏര്‍മാട പടികള്‍ നടന്നു കയറി.....
പിറ്റേ ദിവസം മാധവി തിടുക്കപ്പെട്ടു ആദിവാസി കുടില്‍ ലക്ഷ്യമാക്കി നടന്നു... അവളുടെ മനസു ഭയത്തിന്‍റെ പെരുമ്പറ മുഴക്കി.... അവളുടെ കൈകള്‍ ചെറുതായി വിറക്കുന്നുണ്ടായിരുന്നു ....... ചെയ്യാന്‍ പോകുന്നത് അവള്‍ക്കു പുതുമയുള്ള കാര്യം ഒന്നുമല്ലങ്കിലും ഇത് ആള് വേറെ ആണെന്ന് അവള്‍ക്കു നല്ല ബോധ്യമുണ്ട്.... പരുപാടി അല്‍പ്പം ഒന്ന് പാളിയാല്‍ തന്‍റെ ഉടലില്‍ തല കാണില്ല.... അതും അവള്‍ക്കു നല്ല നിശ്ചയമാണ്... അവള്‍ വേഗത്തില്‍ നടന്നു...... ആദിവാസി മൂപന്റെ കുടിലിനു മുന്നിലെത്തി.... അവളൊന്നു ചുറ്റും നോക്കി.... പലവട്ടം വന്നിട്ടുണ്ട് അവിടെ പല ആവശ്യങ്ങള്‍ക്കായി..... എങ്ങും ചെറിയ ചെറിയ കുടിലുകള്‍....... മരത്തിന്‍റെ മുകളിലായി ധാരാളം ഏര്മാടങ്ങളും........ ചുറ്റും പേടിപ്പെടുത്തുന്ന കാടാണ്...... അവള്‍ പതിയെ ഒന്ന് മുരടനക്കി..... അവള്‍ക്കു മുന്നിലെ കുടിലില്‍ നിന്നും സുനന്ദ പുറത്തേക്കിറങ്ങി..... പതിവിനു വിപരീതമായി അവള്‍ ഒരു ഹാഫ് സാരിയാണ് ഉടുത്തിരുന്നത്,,,,,, അതെന്തായാലും നന്നായി..... താന്‍ പറഞ്ഞിട്ടാണ്
💬 Comments
View all comments