0%

Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 2.4K

അവള്‍ ഇത് ഉടുത്തതെന്നു കുഞ്ഞംബുവിനോട് പറയാം ആ വകുപ്പിലും കുറച്ചു പണമോപ്പിക്കാം ...... പണത്തിനോട് അങ്ങേയറ്റം ആര്‍ത്തിയുള്ള മാധവി മനസില്‍ ഊറി ചിരിച്ചു....... “അല്ല ഇതാര് മാധവി ചേച്ചിയോ.... എന്താ ചേച്ചി വന്നത്?” സന്തോഷം നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് സുനന്ദ തിരക്കി..... “മോളെ എനിക്ക് നീ ഒരു സഹായം ചെയ്തു തരണം.... ചക്കിയോടു പറയാന്നു വച്ച അത് ശെരി ആകില്ല.... അതാ ഞാന്‍ മോളെ തേടി വന്നത്” വല്ലാത്തൊരു സങ്കടഭാവം മുഖത്തണിഞ്ഞ മാധവി പറഞ്ഞു.... “എന്താ എന്ത് പറ്റി മാധവി ചേച്ചി...... എന്നോട് പറയു....” മാധവിയുടെ ചുമലില്‍ കൈവച്ചു കൊണ്ട് സുനന്ദ ചോദിച്ചു... “അത് മോളെ..... എന്‍റെ മകള്‍ ചിരിതയെ മോള്‍ക്കറിയാലോ..... അവള്‍ക്കു വല്ലാത്തൊരു ക്ഷീണം പോലെ കുറച്ചു ദിവസമായി...... ഞാന്‍ കുറെ ചോദിച്ചിട്ടും അവള്‍ ഒന്നും പറഞ്ഞില്ല.....” അല്‍പ്പം ഒന്ന് നിര്‍ത്തിയ മാധവി സുനന്ധക്ക് എതിര്‍വശം തിരിഞ്ഞു നിന്നു...എനിട്ട്‌ വീണ്ടും തുടര്‍ന്നു..... “ഇന്ന് രാവിലെ അവള്‍ ഒന്ന് ചര്ധിച്ചു.... കാര്യം തിരക്കിയ ഞാന്‍ അവസാനം അവള്‍ക്കു ഗര്‍ഭം ആണെന്ന സത്യം തിരിച്ചറിഞ്ഞു....ആരാണ് കാരണക്കരനെനു ഞാന്‍ എത്ര ചോദിച്ചിട്ടും അവള്‍ പറയണില്ല...... ഇതെങ്ങാനും നാട്ടില്‍ അറിഞ്ഞാല്‍ പിന്നെ ഞാന്‍ ജീവിചിരിന്നിട്ടു കാര്യമില്ല...... എന്‍റെ നോട്ട കുറവാനെന്നെ നാട്ടുകാരും എന്‍റെ ഭര്‍ത്താവും കരുതു....... ഞങ്ങളുടെ കുടുംബം തകരും.....ഞാന്‍ ഒരുവിധം പറഞ്ഞു അത് കളയാനുള്ള അവളുടെ സമ്മതം വാങ്ങി” മാധവി തേങ്ങി കരയാന്‍ തുടങ്ങി..... സുനന്ദ ഷോക്ക്‌ ഏറ്റപ്പോലെ നിന്നു.... “പക്ഷെ മോളെ മരുന്ന് വാങ്ങാന്‍ വൈദ്യരുടെ അടുത്ത് പോകാന്‍ പറ്റില്ല.... കാട്ടില്‍ എനിക്കറിയാവുന്ന ഒരു കുടുംബമുണ്ട്....

💬 Comments

View all comments