0%

Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 2.4K

അവരില്‍ ഒരാള്‍ വൈധ്യമൊക്കെ അറിയുന്നവരാ,,,,, അവരുടെ അടുത്ത് പോയി രഹസ്യമായി മരുന്ന് വാങ്ങിക്കണം .....പക്ഷെ കാട് കയറാന്‍ എനിക്ക് തനിചാകില്ലലോ “ മാധവി വീണ്ടും കരഞ്ഞു..... “ചേച്ചി കരയാതെ.... നമുക്ക് പരിഹാരമുണ്ടാക്കാം..... ഞാന്‍ വരാം ചേച്ചിയുടെ കൂടെ... ആരും അറിയില്ല..... കുരുതിമലക്കാവില്‍ ഒരു പെണ്ണ് പെഴച്ചാല്‍ നാട് മുടിയും.... അതുണ്ടാകാന്‍ പാടില്ല.....കുഞ്ഞിനെ ഇല്ലാതാക്കുന്നത് വലിയ പാപമാണ്...... പക്ഷെ കുടുംബത്തിന്‍റെ മാനം നമ്മള്‍ നോക്കണ്ടേ അവളുടെ ഭാവിയും....” സുനന്ദ മാധവിയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു..... രോഗി ഇചിച്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ തന്നെ.... മാധവിയുടെ ഉള്ളില്‍ വിജയകാഹളം മുഴങ്ങി.... പെട്ടന്ന് തന്നെ അവരിരുവരും കാട് ലക്ഷ്യമാക്കി നടന്നു...... തനിക്കു വരാന്‍ പോകുന്ന സൗഭാഗ്യങ്ങള്‍ ഓര്‍ത്തു മാധവിയും..... അല്‍പ്പ ദൂരം കാട്ടിലൂടെ നടന്ന അവര്‍ ഒരു ചെറിയ കുടിലിനു മുന്നില്‍ എത്തി.... “ഇതാണ് മോളെ ഞാന്‍ പറഞ്ഞ സ്ഥലം .....” മാധവി സുനന്ധയോട് പറഞ്ഞു.... “ഞാന്‍ അകത്തു പോയി കാര്യം പറഞ്ഞു മരുന്നുമായി വരാം... അത് പറഞ്ഞു മാധവി ആ കുടിലുന്നുള്ളിലേക്ക് കയറി..... സുനന്ദ പുറത്തു തന്നെ നിന്നു..... കുറച്ചു സമയത്തിന് ശേഷം തന്‍റെ പുറകിലെ കാലൊച്ച കേട്ട അവള്‍ തിരിഞ്ഞു നോക്കി.... ഇതുവരെ അവിടെങ്ങും കണ്ടിട്ടില്ലാത്ത മൂന്ന് പേര്‍ അവള്‍ക്കു പിന്നിലായി നില്‍ക്കുനതു കണ്ട അവള്‍ ഭയന്നു.... അവള്‍ കുടിലുന്നുള്ളിലേക്ക് നോക്കി.... അവര്‍ അവളുടെ അടുത്തേക്ക് വന്നപ്പോള്‍ ഭയപ്പടോട് കൂടി അവള്‍ നിന്നു..... അവിടെ നിന്നും ഓടാന്‍ തുടങ്ങിയ അവളെ അവര്‍ മൂന്നു പേരും ചേര്‍ന്ന് പിടിച്ചു വച്ച്.... അവള്‍ അലറി കരഞ്ഞു.... മാധവിയെ വിളിച്ചെങ്കിലും പക്ഷെ ആ വിളി

💬 Comments

View all comments