Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]
അവളുടെ സാന്നിധ്യം അവനു ആശ്വാസമേകി...... അവന് അവള്ക്കു നേരെ ഒരു ചെറിയ ഉരുള ചോറ് നീട്ടിയപ്പോള് വളരെ സന്തോഷത്തോടെ അത് അവള് വാങ്ങി കഴിക്കുമ്പോള് അവളുടെ കണ്ണുകള് നിറഞ്ഞൊഴുകി...... അവള് പുഞ്ചിരിച്ചു കൊണ്ട് അവന് കൊടുത്ത ഭക്ഷണം കഴിച്ചു.... “എന്തിനാ കരയുന്നെ?” “സന്തോഷം കൊണ്ട..... എനിക്കിനി ജീവിതത്തില് ഒന്നുംവേണ്ട.... ഇങ്ങനെ എന്നും എന്നോട് കൂടെ ഉണ്ടായാല് മതി..... മരിക്കുമ്പോള് പോലും എന്റെ കൂടെ ഉണ്ടായാല് മതി...” അവള് കണ്ണുനീരാല് അത് പറഞ്ഞുകൊണ്ട് അവന്റെ ഇടതു കയ്യില് പിടിച്ചുകൊണ്ടു അവന്റെ ചുമലില് ചാരിയപ്പോള് ജീവിതത്തില് ആദ്യമായി അനിരുദ്ധന് അവളോട് സ്നേഹം തോന്നി..... പക്ഷെ അവളുടെ മാറിടങ്ങളുടെ മാദവത്വം പെട്ടന്ന് തന്നെ സ്നേഹത്തെ കാമത്തിന്റെ ലോകത്തേക്ക് ആനയിച്ചു....... “നീ കരയാതെ.... ഞാന് എന്നും കൂടെ ഉണ്ടാകും.... “ അനിരുദ്ധന് അവളുടെ മുടിയിഴകളില് തലോടി കൊണ്ട് പറഞ്ഞു.....
ഭക്ഷണം കഴിഞ്ഞെണീറ്റ അനിരുദ്ധന് അടുത്തുള്ള മണ്കൂജയില് നിന്നും വെള്ളം കുടിക്കുമ്പോള് സുനന്ദ അവന് കഴിച്ച പാത്രങ്ങള് കഴുകി വച്ചു........... അവളില് ഒരു ഉത്തമ ഭാര്യയെ അനിരുദ്ധന് നോക്കി കണ്ടു..... “നീ ചക്കിയോടു പറഞ്ഞോ?” “ഇല്ല ... പറയണം..... അവള്ക്കു സന്തോഷമാകുയെ ഉള്ളു.... എന്നെ ഒത്തിരി ഇഷ്ട്ടമ അവള്ക്കു.....” പക്ഷെ അത് പറയുമ്പോള് കാര്യം അങ്ങനെ ആവില്ല എന്ന് അനിരുദ്ധന് വെറുതെ ഒരു സംശയം തോന്നി..... “അതെ നാളെ മുതല് ഞാന് ഭക്ഷണം ഉണ്ടാക്കി കൊണ്ട് വന്നോട്ടെ” പുഞ്ചിരിയോടെ അനിരുദ്ധന്റെ മറുപടിക്കായി അവള് കാത്തു നിന്നു.... “അത് നിനക്കൊരു ബുദ്ധിമുട്ടാകിലെ” അനിരുദ്ധന്റെ ആ മറുപടി പക്ഷെ സുനന്ദക്കു ഇഷ്ട്ടപെട്ടില്ല..... “പിന്നെ ഭര്ത്താവിനു വച്ച് വിളമ്പുന്നത്
💬 Comments
View all comments