Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]
നിര്ത്തി.... നീയാണെ ഇന്നത്തോടെ നിര്ത്തി.....” ദേഷ്യഭാവത്തില് ചുവന്ന അവളുടെ മുഖത്ത് പുഞ്ചിരി വിടര്ന്നു.... അവള് ആ കള്ളും കുപ്പി താഴേക്കു വലിച്ചെറിഞ്ഞു..... ഏതോ വലിയൊരു പാറയില് ആ കള്ളും കുപ്പി സ്വയം തകര്ന്നു വീണപ്പോള് ഇന്നിനി എവിടെ പ്പോയി കള്ള് കുടിക്കും എന്നാ ചിന്ത പുറത്തു കാണിക്കാതെ അനിരുദ്ധന് സുനന്ദയെ നോക്കി...... കവറിലെ അടുത്ത പാത്രം തുറന്ന സുനന്ദ അതില് ഭക്ഷണമാണ് കണ്ടത്..... അവള് അനിരുദ്ധന്റെ നേരെ നോക്കി.... “എന്റെ ഉച്ച ഭക്ഷണമാണ്....... കവലയിലെ നാണു നായര് കൊടുത്തു വിട്ടതാ......” “ഇതുവരെ കഴിച്ചില്ലേ.... സമയം ഒത്തിരി ആയല്ലോ..... എന്താ കഴിക്കഞ്ഞേ....” സുനന്ദ സംശയത്തോടെ നോക്കി കൊണ്ട് ചോദിച്ചു.... “എനിക്ക് സമയത്തിന് ഭക്ഷണം വെച്ച് തരാനും വിളമ്പി തരാനും ഒന്നും ആരുമിലല്ലോ..... അപ്പൊ തോന്നുബോഴൊക്കെ ആണു കഴിപ്പ്” അല്പ്പം ഇല്ലാത്ത സങ്കടം അത് പറയുമ്പോള് മുഖത്തണിയാന് അനിരുദ്ധന് മറന്നില്ല.... “ഇനി മുതല് ഞാനുണ്ടല്ലോ..... ഞാന് വെച്ചുണ്ടാകി തന്നോളം....അത് പോരെ” ഒരു ഭാര്യയുടെ അവകാശത്തോടെ സുനന്ദ അത് പറഞ്ഞു...... അടുത്ത് കണ്ട ഒരു പാത്രം പായയിലേക്ക് വച്ച് കൊണ്ട് അവള് അവനു നേരേ നോക്കി...... അനിരുദ്ധന് ഉടനെ തന്നെ ആ പാത്രത്തിനു മുന്പിലായി ഇരുന്നു..... അവള് സ്നേഹത്തോടെ ആ പാത്രത്തില് ഭക്ഷണം വിളമ്പി..... “നീയും കഴിക്കു” അനിരുദ്ധന് പറഞ്ഞു.... “വേണ്ട.... ഞാന് കഴിച്ചത..... ഞാന് ഇവിടെ ഇരുന്നോളാം..” അത് പറഞ്ഞുകൊണ്ട് അവള് ഭര്ത്താവിനെ ഊട്ടുന്ന നല്ലൊരു ഭാര്യയെന്നോണം അവന്റെ അരികിലിരുന്നു..... അനിരുദ്ധന് പതിയെ ഭക്ഷണം കഴിക്കാന് തുടങ്ങി..... ഒരെണ്ണം അടിച്ചിട്ടാണ് എന്നും കഴിക്കാറ്,,,,,, ആ പതിവ് ഇന്ന് തെറ്റിയതില് പക്ഷെ
💬 Comments
View all comments