0%

Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 2.7K

അനിരുദ്ധന്......

മുളകൊണ്ടുള്ള ഒരു വലിയ കുറ്റി ഗ്ലാസിലേക്കു ചായ പകര്‍ന്നുകൊണ്ട് അനിരുദ്ധന് കൊടുക്കവേ എവിടെ നിന്നോ പാറി വന്ന ആ ചിത്രശലഭം സുനന്ദയുടെ ചുമലില്‍ ഇരുന്നു....... അതിനെ തന്നെ നോക്കി നില്‍ക്കുന്ന അനിരുധനോടായി ആ ചിത്രശലഭത്തെ കൈയില്‍ അതിനു വേദനയെല്‍ക്കാതെ എടുത്തുകൊണ്ടു സുനന്ദ പറഞ്ഞു.....

“ഇവള്‍ എന്‍റെ കൂട്ടുക്കാരിയ..... ഞാന്‍ എപ്പോള്‍ ഇവിടെ വന്നാലും പോകുന്നതുവരെ എന്നോടൊപ്പം അവളുണ്ടാകും.....” അനിരുദ്ധനു ഇതെല്ലം എന്തോ പോലെ ആണു തോന്നിയത്..... ഇനി ഇവള്‍ക്ക് വല്ല നോസ്സുമാണോ എന്നുവരെ അവന്‍ ചിന്തിച്ചു.....

“വാ ഇനിയും ഒരുപാട് കാണാനുണ്ട്....” കയ്യിലെ മുളം ഗ്ലാസ് അനിരുദ്ധന്റെ കൈയില്‍ നിന്നും വാങ്ങി അവള്‍ അവനെ കുടിലിന്റെ മറുഭാഗത്തെക്ക് ക്ഷേണിച്ചു.............. കുടിലിന്റെ മറുവശത്തുള്ള ഒരു ചെറിയ മരം കൊണ്ടുള്ള വാതില്‍ തള്ളി തുറന്നു കൊണ്ട് പുറത്തിറങ്ങിയ സുനന്ദക്കൊപ്പം അനിരുദ്ധനും പുറത്തേക്കു വന്നു....... അത്ഭുതങ്ങളുടെ വലിയ വലിയ ഗര്ത്തങ്ങളിലെക്കയിരുന്നു അനിരുദ്ധന്റെ കാഴ്ച്ചകള ചെന്നെത്തിച്ചത് ..... കയറി വരുന്നിടം വെള്ള ചാട്ടങ്ങളും വലിയ ഗര്‍ത്തങ്ങളും പാറകളും എല്ലാം ആയിരുന്നെങ്കില്‍ മറുഭാഗം മുഴുവന്‍ പച്ചപ്പ്‌ നിറഞ്ഞ വലിയൊരു ഭൂപ്പ്രേധേശമായിരുന്നു................ ആ വലിയ വെള്ളച്ചാട്ടങ്ങളുടെ ബാക്കി പത്രമായി ഒഴുകി കൊണ്ടിരുന്ന അതിമനോഹരമായ ഒരു പുഴ..... അതിന്‍റെ തീരത്തായി പച്ച പരവതാനി വിരിച്ച പോലുള്ള ആ വലിയ സ്ഥലം......

അതിനരികിലായി വലുതും ചെറുതുമായ മരങ്ങള്‍..... പലതരം ചെടികള്‍..... പൂക്കള്‍...... എങ്ങും ചന്ദനതിന്റെയും കസ്തൂരിയുടെയും ഗന്ധം..... പലതരം പക്ഷികള്‍ പ്രകൃതിയുടെ സംഗീതം ആ പുഴയുടെ കളകള നാദതോടൊപ്പം ഏറ്റുപാടികൊണ്ട്‌ പാറി നടക്കുന്നു...... ഇടക്കിടെ വന്നു പോകുന്ന ആ ഇളം കാറ്റില്‍ അവിടെയുള്ള ചെറു ചെടികളും വലിയ

💬 Comments

View all comments