0%

Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 2.7K

മരത്തിന്‍റെ ശിഖിലങ്ങളും ആ സംഗീതത്തിനൊപ്പം നൃത്തം വച്ചു.....

താന്‍ ഏതോ അത്ഭുത ദ്വീപില്‍ പെട്ട അവസ്ത് ആയിരുന്നു അനിരുദ്ധന്...... എങ്ങും പ്രകൃതിയുടെ സൗന്ദര്യം..... അതിനിടയില്‍ മനുഷ്യകുലത്തിലെ അപ്സരസെന്നു വിശേഷിപ്പിക്കാവുന്ന സുനന്ദയും കൂടി ചേര്‍ന്നപ്പോള്‍ അതൊരു സ്വര്‍ഗ്ഗ പ്രതീതി അനിരുദ്ധന് മുന്നില്‍ തീര്‍ത്തു..... അനിരുദ്ധന്റെ സന്തോഷ മുഖം കണ്ട സുനന്ദ അവനെ പിന്നിലൂടെ വന്നു പുണര്‍ന്നു കൊണ്ട് ചോദിച്ചു.... “എന്ത് പറ്റി എന്താ ഇങ്ങനെ നില്‍ക്കുന്നെ.... ഇഷ്ട്ടപെട്ടോ നമ്മുടെ ഈ സ്ഥലം....” അപ്പോളും ആകാക്ഷ വിട്ടുമാറാത്ത അവന്‍ ഒന്നുകൂടി എല്ലാം നോക്കികണ്ടു...... “എനിക്കേതോ അത്ഭുത ദ്വീപിലെതിയ അനുഭൂതിയാണ് ഇപ്പോള്‍ ഉള്ളത്..... ഇത്രയും മനോഹരമായ സ്ഥലം ഈ ലോകത്ത് വേറെ എവിടെയും ഉണ്ടാകില്ലാ.............ശരിക്കും സുന്ദരിയാണ് ഈ പ്രകൃതി...... ഇത് ഒരു സ്വര്‍ഗം തന്നെയാണ്...........” അനിരുദ്ധന്‍ തന്‍റെ കണ്ണുകളെ അപ്പോളും വിശ്വസിക്കാനാകാതെ പറഞ്ഞു.... “അതെ സ്വര്‍ഗം തന്നെ ആണു.... നമ്മുടെ .... നമ്മുടെ മാത്രം സ്വര്‍ഗം” അത് പറഞ്ഞു സുനന്ദ അവനെ ഒന്നുകൂടെ മുറുകെ പുണര്‍ന്നു..... അകലെ നിന്നും വന്ന മന്തമാരുതന്‍ അവരെ തഴുകികൊണ്ട്‌ അകന്നു പോയി.... അനിരുദ്ധന്‍ അവളുടെ കൈവലയത്തില്‍ നിന്നുകൊണ്ട് തന്നെ പതിയെ തിരിഞ്ഞു അവള്‍ക്കു അഭിമുഖമായി നിന്നു..... അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്ന അവന്‍റെ നോട്ടം സഹിക്കാനാവാതെ അവള്‍ മുഖം തിരിച്ചു.... “അതെ സ്വര്‍ഗമാണിവിടം.... നമ്മുടെ സ്വര്‍ഗം.... അവിടെ ഈ സ്വര്‍ഗത്തിന്‍റെ അഴകിനു മാറ്റുകൂട്ടാന്‍ നീ എന്ന അപ്സരസും ...” അനിരുദ്ധന്‍ അത് പറഞ്ഞപ്പോള്‍ അവള്‍ ഒന്നുകൂടി മുഖം കുനിച്ചു കൊണ്ട് പറഞ്ഞു “കൂടെ എന്‍റെ... എന്‍റെ മാത്രം ഗന്ധര്‍വനും...” നാണത്താല്‍ കൂമ്പിയടഞ്ഞ അവളുടെ മുഖം

💬 Comments

View all comments