Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]
കുരിച്ച്യരും കുഞ്ഞമ്പുവും വലിയ ഇരിപ്പിടങ്ങളില്‍ സ്ഥാനമുറപ്പിച്ചു.... അനിരുദ്ധനും ആളുകള്‍ക്കിടയില്‍ നിന്ന സുനന്ദയും പരസ്പരം നോക്കി ചിരിക്കുന്നത് കണ്ട ചക്കി ദേഷ്യം പൂണ്ട ഭദ്രക്കാളിയായി..... ഇതുകണ്ട കുഞ്ഞമ്പു അവളെ കണ്ണുകൊണ്ട് അരുതെന്ന് കാണിച്ചപ്പോള്‍ മുറിഞ്ഞുപ്പോയ കാമത്തിന്റെ കണികകള്‍ അവളെ തേടിയെത്തി..... ദേഷ്യം കാമമായി മാറിയ സമയത്ത് അവള്‍ കുഞ്ഞമ്പുവിനെ മറ്റാരും കാണാതെ വശ്യമായി നോക്കി ചിരിച്ചു....... “എന്നാ തുടങ്ങുവല്ലേ...” കുറിച്യര്‍ തനിക്കു മുന്നില്‍ ഇരിക്കുന്ന മഹാ പണ്ഡിതനായ ബ്രാഹ്മണ ശ്രേഷട്ടനോട് ചോദിച്ചു......... “തുടങ്ങാം......അമ്മെ ദേവി..... മഹാമായേ...... കാത്തു രക്ഷിക്കണേ .....” തന്‍റെ നെഞ്ചില്‍ കൈ വച്ച് പ്രാര്‍ഥിച്ചു തനിക്കു മുന്നിലുള്ള ആ വലിയ പലകയില്‍ നിരത്തി വച്ചിരിക്കുന്ന ചെറിയ കരുക്കള്‍ കൈലിട്ടു ഉറച്ചുകൊണ്ട് അയാള്‍ കണ്ണുകള്‍ അടച്ചു..... എല്ലാവരും ഭക്തിപൂര്‍വ്വം തൊഴുതു നിന്നു..... “ഓം..... ദേവി.... സര്‍വസ്വ പത കഥ....” മന്ത്രാക്ഷരങ്ങളുടെ വലിയ ശഭ്ധങ്ങള്‍ കുരുതി മലക്കാവിനെ ഭക്തി സാന്ത്രമാക്കി...... കുറച്ചു കരുക്കള്‍ എടുത്തു പലകയില്‍ വച്ച് പല കളങ്ങളിലെക്കായി നീക്കി വച്ച ആ ബ്രാഹ്മണന്‍ ഒന്ന് കണ്ണുകള്‍ അടച്ചു മുകളിലോട്ടു നോക്കി പിന്നിലേക്ക് കൈ കുത്തി അല്‍പ്പ നേരം ഇരുന്നു.... എല്ലാവരും ആകാക്ഷാ പൂര്‍വ്വം അയാളെ നോക്കി.... “ഹ്മ..... തമ്പുരാന്‍ അനര്‍തങ്ങളാണലോ സര്‍വതും” തന്‍റെ ചുമലില്‍ ഇട്ട ചുവന്ന പട്ടില്‍ കൈകള്‍ വച്ചുകൊണ്ട് അയാള്‍ പറഞ്ഞപ്പോള്‍ എല്ലാവരും ഭയത്തിന്റെ നിഴലില്‍ ആയി.... “എന്താ തിരുമേനി,..... എന്താ.... പ്രശ്നം” അമ്പരപ്പോടെ കുറിച്യര്‍ അത് ചോദിച്ചപ്പോള്‍ എല്ലാവരും വീണ്ടും ബ്രാഹ്മണനെ നോക്കി..... “കുറത്തിയമ്മ മരിച്ചതല്ല ..... അതൊരു ദുര്‍മരണമാണ്......” അത് കേട്ട ആ നാടോന്നടങ്ങം ഞെട്ടി...... നാട്ടുക്കാര്‍ പരസ്പരം നോക്കി..... എങ്ങും കുശു കുശുപ്പാര്‍ന്ന ശബ്ദങ്ങള്‍ ഉണ്ടായി... “എന്താ ഈ പറയണേ..... ദുര്മരണോ..... നമ്മുടെ ഈ കുരുതിമലക്കാവിലോ....... ആരാണ്.....അതും കുറത്തിയമ്മയെ ...” കുറിച്യരുടെ തൊണ്ടയിടറി........ “ആരെന്നു വ്യക്തമല്ല.... പക്ഷെ ഈ നാട്ടുക്കാരനാണ്,,.... പുറത്തുള്ള ആരുമല്ല” അത് കേട്ടപ്പോള്‍ സത്യത്തില്‍ ജീവന്‍ തിരിച്ചു കിട്ടിയത് അനിരുദ്ധനും സുനന്ദക്കും ആയിരുന്നു..... അവര്‍ രണ്ടു പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു..... ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു....... “എന്താണ് ഇനി സംഭവിക്കുക..... നാം എന്താണ് ചെയേണ്ടത്..... അവിടുന്ന് നോക്കി പറഞ്ഞാട്ടെ”
💬 Comments
View all comments