Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]
സ്നേഹത്തിന്റെ ഒരായിരം കണികകള് അവന് കണ്ടു..... അവളുടെ പുഞ്ചിരിയില് അവനുള്ള ഉത്തരങ്ങള് എല്ലാം തന്നെ ഒളിഞ്ഞു കിടന്നു.... അവന് അവളുടെ ചുമലില് കൈ വച്ചപ്പോള് വീണ്ടും അവള് ഒന്ന് ഞെട്ടി.... അവന്റെ കണ്ണുകളിലേക്കു തന്നെ അവള് നോക്കി..... അനിരുദ്ധനും അങ്ങനെ തന്നെ അവളെ നോക്കി നിന്നു..... അല്പ്പ നേരം അങ്ങനെ നോക്കി നിന്ന അവര് പെട്ടന്നുള്ള ഏതോ ഒരു ശബ്ധത്തില് പരിസര ഭോധം വീണ്ടെടുത്തു..... സുനന്ദ നന്നേ കിതച്ചു.... വിയര്പ്പു കണങ്ങള് അവളുടെ മുഖമാകെ ഒഴുകി നടന്നു.............. “ചക്കി എവിടെ” അനിരുദ്ധന് രംഗം തണുപ്പിക്കാന് ചോദിച്ചു.... “കുടിയില് വന്നില്ല ഇതുവരെ ... എങ്ങോട്ടോ പോയതാ...” സുനന്ദ പറഞ്ഞുകൊണ്ട് അവളുടെ മുഖം കൈകള് കൊണ്ട് തുടച്ചു.... “അതെന്തുപ്പറ്റി സാദാരണ ഇപ്പോളും ഒരുമിച്ചാണല്ലോ” “അത്..... അറിയില്ല.... ഞാന് മാധവി ചേച്ചിടെ വീടുവരെ ഒന്ന് പോയി നോക്കി..... തിരിച്ചു വന്നപ്പോളാ...” അത് പറഞ്ഞുകൊണ്ട് വീണ്ടും അവള് അനിരുദ്ധന്റെ മുഖത്തേക്ക് നോക്കി..... “അതെന്തിനാ നീ അവിടെ പോയത്.... അവര്ക്കുള്ളത് ഞാന് കൊടുക്കാം എന്ന് നിന്നോട് ഞാന് പറഞ്ഞതല്ലേ........ ഇപ്പോളെ ഞാന് പറഞ്ഞത് അനുസരിക്കാന് മടിയാണോ? അനിരുദ്ധന് ഇല്ലാത്ത ദേഷ്യപകര്ച്ച മുഖതണിഞ്ഞു.... “അയ്യോ അങ്ങനെ ഒന്നും പറയല്ലേ...... ഞാന് അനുസരണക്കേട് കാണിച്ചതല്ല... എല്ലാം കൂടി ഓര്ത്തപ്പോള് .... ഇനി ആവര്ത്തിക്കില്ല” അവള് അവന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു..... “ഞാന് പറഞ്ഞില്ലേ നിന്നെ ഉപദ്രവിച്ചവരെ ഞാന് വെറുതെ വിടില്ല..... അതാരോക്കെ ആയിരുന്നാലും..... ആ മാധവിയെ ഞാന് ഒരു പാഠം പഠിപ്പിക്കും” അത് പറഞ്ഞുകൊണ്ട് അനിരുദ്ധന് മാധവിയെ തലങ്ങു വിലങ്ങും ഈ പേര് പറഞ്ഞു കളിച്ചടുക്കുന്നത്
💬 Comments
View all comments