0%

Chapter Title : കുരുതിമലക്കാവ് 2

Author : Achuraj Read All Parts 775

ഇടയിലായുള്ള ഞങളുടെ കുരുതി മല്ക്കാവ് കണ്ടാല്‍ എന്താ പറയാ..” “സത്യം പറഞ്ഞാല്‍ ആ ഒരു എക്സ്സൈട്മെന്റിലാണ് ഞാന്‍ നിന്റെ കൂടെ ഇറങ്ങി തിരിച്ചത് തന്നെ ... കഥകളില്‍ മാത്രമേ അങ്ങനൊരു നാടിനെ കുറിച്ച് ഞാന്‍ വായിചിട്ടുള്ള്.. ഇതിപ്പോള്‍ നേരിട്ട് കാണാന്‍ പോകുന്നു എന്നറിയുമ്പോള്‍ ശരിക്കും ത്രില്ലില്‍ ആണു ഞാന്‍..” ആ ത്രില്‍ ശരിക്കും ശ്യാമിന്റെ മുഖത്ത് കാണാന്‍ ഉണ്ടായിരുന്നു... “ഹും അത് ശരിയാ ഞങളുടെ നാട് പോലെ ഒന്ന് വേറെ എങ്ങും കാണില്ല.. അത്ര മനോഹരമാണ് അവിടം” രമ്യ സ്വയം അഭിമാനപുളകിതയായി.... “ഫോട്ടോസോക്കെ എടുക്കലോലെ” ശ്യാമിന്റെ അടുത്ത ചോദ്യം “എടുക്കാം പക്ഷെ എടുക്കാന്‍ പാടില്ലാത്ത കുറെ സ്ഥലങ്ങളുണ്ട്.. അവിടെ ചെന്നോനും കുരുത്തക്കേട്‌ കാണിക്കരുത് ഓക്കേ” “അല്ല അതിപ്പോള്‍ എടുക്കാന്‍ പറ്റാത്ത സ്ഥലമാണെന്ന് ഞാന്‍ എങ്ങനെ അറിയാന വല്ല സൈന്‍ ബോര്‍ഡ് ഉണ്ടാകുമോ?..” ശ്യാമിന്റെ ചോദ്യത്തില്‍ അവള്‍ക്കു ചിരിയാണ് വന്നത്”എന്ത് പറ്റി എന്താ ചിരിക്കുനെ” ശ്യാം ചിന്താകുലനായി കൊണ്ട് ചോദിച്ചു “സൈന്‍ ബോര്‍ഡ് പോയിട്ട് ഒരു വൈറ്റ് ബോര്‍ഡ് പോലും താന്‍ എന്റെ നാട്ടില്‍ കാണില്ല പിന്നാലെ... ഞാനന്നു നിന്റെ സൈന്‍ ബോര്‍ഡ്... ഓക്കേ..” രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞു.. “ഓ ഓക്കേ ഓക്കേ .. ശ്യാം മറുപടി നല്‍കി... “പിന്നെ എന്നെ കൂടാതെ എങ്ങും പോകരുത് ഐ മീന്‍ ഒറ്റയ്ക്ക് എങ്ങും പോകരുതെന്ന്... സാധാരണ അങ്ങനെ പുറം നാട്ടുക്കാരെ കുരിതിമാലക്കവിലേക്ക് കയറ്റാറില്ല.. ഇതിപ്പോള്‍ എന്റെ സുഹൃതായോണ്ടാ നാട്ടുകൂട്ടം സമ്മതിച്ചേ..” രമ്യ തെല്ലഹങ്കാരതോടെ പറഞ്ഞു.. “അതെന്താ അങ്ങനെ .. നാട്ടുക്കൂട്ടം എന്ന് വച്ചാല്‍ ശ്യാമിന്റെ ആകാംക്ഷ നിറഞ്ഞ മുഖം.. “ നാട്ടുക്കൂട്ടം എന്ന് വച്ചാല്‍ നിങ്ങളുടെ സിറ്റിയെ പോലെ ഞങളുടെ പോലീസ് സ്ടെഷനും.. കോടതിയും എല്ലാം നാട്ടുക്കൂട്ട്മാണ്.. ഞാന്‍ പറഞ്ഞില്ലേ കുരുതി മലക്കാവിനു ചില നിയമങ്ങളും രീതികളും ഒക്കെ ഉണ്ട് അതൊന്നും ആരും തെറ്റിച്ചു കൂടാ അങ്ങനെ ആരേലും തെറ്റിച്ചാല്‍ അവര്‍ക്കുള്ള ശിക്ഷയും കഠിനമായിരിക്കും.. അത് വിധിക്കുനതും ഈ നാട്ടുക്കൊട്ട്മാണ്.. “എന്റെ ദൈവമേ എനിക്കു പണി കിട്ടുവോ” ശ്യാം തെല്ലൊന് ഭയക്കാതിരുനില്ല “അങ്ങനെ നിന്നെ ആരേലും എന്തേലും ചെയ്യാന്‍ ഞാന്‍

💬 Comments

View all comments