Chapter Title : കുരുതിമലക്കാവ് 2
പ്രണയമോ... അറിയില്ല.. രമ്യയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു... പെട്ടന്നുള്ള ശ്യാമിന്റെ ആ മാറ്റം അവള്‍ ശ്രേധിക്കതിരുനില്ല.. അവനെന്നോട് ശരിക്കും പ്രേമമായോ ഇനി.. അവളുടെ ചിന്തകള്‍ കാട് കയറി... കുറച്ചു നേരം അവര്‍ക്കിടയില്‍ നിശബ്ധത നിഴലിച്ചു നിന്നു... “ഹാ എനിട്ട് നീ ബാക്കി പറ നിന്റെ നാടിനെ കുറിച്ച്...” ശ്യാമിന്റെ വാക്കുകള്‍ രമ്യയെ സ്വനലോകതുന്നു ഇറക്കി “എന്റെ നാടിനെ കുറിച്ച് പറയ്യാന്‍ ഒരുപാടുണ്ട്... നീ അങ്ങ്ട്ടെക്കല്ലേ വരുന്നേ ഇപ്പോള്‍കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണോ” അവള്‍ പതിയെ ചിരിച്ചു.. “എന്നാലും നീ പറ നമ്മള്‍ അങ്ങോട്ട് തന്നെ ആണു പോകുനത് എന്നാലും ഒരു ഐഡിയ.. അത്രമാത്രം .. ഞാന്‍ അവിടെ വന്നു ഇനി നിങ്ങളുടെ ആചാരങ്ങള്‍ ഒന്നും തെറ്റിച്ചുനു പറയരുതല്ലോ.. “അതൊക്കെ ഞാന്‍ നിനക്ക് പറഞ്ഞു തരാം പിന്നെ ഞാന്‍ കൂടെ ഉള്ളപ്പോള്‍ നിന്നെ ഒരു ആചാരവും തെറ്റിക്കാന്‍ ഞാന്‍ സമ്മതിക്കില്ല” അവളുടെ വിശ്വസപൂര്‍വമുള്ള നോട്ടം ശ്യാമിന് നന്നേ ബോധിച്ചു... “ഞങ്ങളുടെ നാട്ടില്‍ വലിയ ഒരു പുഴയുണ്ട് കാടുണ്ട്... കാറ്റില്‍ ഒരുപാട് മൃഗങ്ങള്‍ ഉണ്ട് പക്ഷെ അവയൊന്നും മനുഷ്യരെ ഉപദ്രവിക്കില്ല.. അവര്‍ക്കെല്ലാം അറിയാം ഞങ്ങള്‍ കുരുതിമാല്‍ക്കാരെ... പിന്നെ ഞങ്ങളുടെ കുരുതി മല്ക്കാവിനെ കാത്തു രെക്ഷിക്കുന പരദേവയുണ്ട്... അങ്ങനെ അങ്ങനെ... അവളുടെ സംസാരത്തില്‍ ചെവിയോര്‍ത്തു അവനിരുന്നു.. ദേശങ്ങള്‍ താണ്ടി ആ വലിയ ബസ് നീങ്ങി കൊണ്ടിരുന്നു.... 4 മണി ആകാറായിഅപ്പോളാണ് ബസ് ചെമ്പടയില്‍ എത്തിയത്... അല്‍പ്പം വൈകി... ദ്രിതി പിടിച്ചുകൊണ്ടു രമ്യ ശ്യാമിനെയും കൂട്ടി ബസില്‍ നിന്നിറങ്ങി... വളരെ ഭയപ്പാടോടെ ആണു രമ്യയുടെ മുഖം കാണ്പെട്ടത്... ശ്യാം ബസില്‍ നിന്നിറങ്ങി ചുറ്റും നോക്കി
💬 Comments
View all comments