0%

Chapter Title : കുരുതിമലക്കാവ് 3

Author : Achuraj Read All Parts 1178

കള്ളന്മാര്‍ ആയിരിക്കില്ല..... പിന്നെ എന്താകും.. ശ്യാമിന്റെ മനസില്‍ പല ചിന്തകളും കടന്നു വന്നു...അങ്ങോട്ടു പോകണമോ വേണ്ടയോ എന്നുള്ള രണ്ടഭിപ്രായ്ത്തില്‍ അവന്റെ മനസില്‍ ഒരു വലിയ യുദ്ധം തന്നെ നടന്നു... അവസാനം പോകാം എന്നുള്ള അവന്റെ തീരുമാനം മനസില്‍ വിജയിച്ചതിന്റെ ആഘോഷം അവന്റെ മനസില്‍ നിറഞ്ഞു.. അവന്‍ പതിയെ റോഡ്‌ മുറിച്ചു കടക്കാന്‍ തുടങ്ങിയപ്പോള്‍ അവനും വഴി കാട്ടിയെന്നോണം ഒരു പൂച്ച എവിടെ നിന്നോ അവന്റെ മുന്നിലേക്കെത്തി.. ...ഇതെവിടുന്നു വന്നു.. കാണാന്‍ പേടി തോന്നുന്ന വിധത്തിലുള്ള അതിന്റെ നോട്ടം പക്ഷെ ശ്യാമിനെ തെല്ലും ഭയ പെടുത്തിയില്ല,,, പക്ഷെ താന്‍ വന്നതിനു ശേഷം ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് അവനു തോന്നി... ആരെല്ലാമോ എന്നോട് എന്തെല്ലാമോ പറയാന്‍ ശ്ര്മിക്കുന്നപ്പോലെ....ചിലപ്പോള്‍ തോന്നല്‍ മാത്രമാകാം... അവന്‍ നിന്നപ്പോള്‍ അവനെ തിരിഞ്ഞു നോക്കികൊണ്ട്‌ ആ പൂച്ചയും നിന്നു..... അവന്‍ പതുക്കെ നടന്നപ്പോള്‍ അവനെ അത്ഭുതപ്പേടുതികൊണ്ട് ആ പൂച്ചയും അവന്റെ മുന്നിലായി നടന്നു... എന്തെങ്കിലും ആകട്ടെ എന്ന് ചിന്തിച്ചു അവന്‍ ആ പൂച്ചയുടെ പുറകിലൂടെ പോയി അടുത്ത് കണ്ട ഒരു ചെറിയ ചെരുവില്‍ അവന്‍ നിന്നു...അവിടെ നിന്നും പതിയെ അവന്‍ തലപൊക്കി നോക്കി... ആ വീടിനു മുന്നില്‍ പരസ്പ്പരം നോക്കികൊണ്ടും ചുറ്റും നോക്കി കൊണ്ടും രണ്ടു ചെറുപ്പക്കാര്‍ നില്‍ക്കുന്നു...... ഇല്ല ഇവരെ ഇന്ന് ഞാന്‍ വൈകുനേരം അവിടെ കവലയില്‍ കണ്ടില്ല.. ഇവരെന്താണ് ഈ വീടിനു മുന്നില്‍ നില്‍ക്കുന്നത് ... ശ്യാം ആലോചിച്ചു... അവര്‍ പതുക്കെ മുള കൊണ്ടുണ്ടാകിയ ആ വീടിന്റെ വാതിലില്‍ പതിയെ മുട്ടുണ്ട്,,, തന്നെ ആരെങ്കിലും പിന്നില്‍ നിന്നും ശ്ര്ധിക്കുണ്ടോ എന്ന് ശ്യാം ചുറ്റും ഒന്ന് നോക്കി ഇല്ല ആരും ഇല്ല.. .... പക്ഷെ അവനെ അത്ബുതപ്പേടുതിയത് അവിടെ ഉള്ള രണ്ടു കാര്യങ്ങള്‍ ആയിരുന്നു.. ഒന്ന് അതുവരെ നല്ലപോലെ വെളിച്ചം വീശി നിന്ന ആ പൂര്‍ണ ചന്ദ്രന്‍ ഇപ്പോള്‍ തന്‍റെ പുറകില്‍ ഇരിട്ടു പാകിയിരിക്കുന്നു ....എന്നാല്‍ തന്‍റെ മുന്നിലുള്ള കാഴ്ചകള്‍ അവനു വ്യക്തമായി തന്നെ കാണാനും പറ്റുനുണ്ട്... എന്താണിങ്ങനെ...... അവനു ഒന്നും മന്സിലാകുനില്ല..... ഈ ഗ്രാമത്തില്‍ എന്തൊക്കെയോ നടക്കുണ്ട്..... രമ്യ പറഞ്ഞത് ശരിയാണെന്നു അവനു തോന്നി... പൊടുന്നനെ

💬 Comments

View all comments