0%

Chapter Title : കുരുതിമലക്കാവ് 3

Author : Achuraj Read All Parts 5.3K

ഡീ നീ ഇന്നുകിടക്കാന്‍ നേരം അവന്റെ റൂമില്‍ ചെന്നതും അവിടെ നടനതും നടക്കാന്‍ പോയതുമെല്ലാം ഞാന്‍ കണ്ടു.....നിന്നെ കിടക്കാന്‍ വിളിക്കാന്‍ വന്നതാ ഞാന്‍ അപ്പോള എല്ലാം കേട്ടത്... രാധികയുടെ മറുപടിയില്‍ രമ്യ ചെറുതായൊന്നു കിടുങ്ങി.. ശേ അവള്‍ എല്ലാം കേട്ട്... എല്ലാം കണ്ടു... “അത് പിന്നെ ചേച്ചി ഞാന്‍ .. വെറുതെ.”.. രമ്യ വാക്കുകള്‍ക്ക് വേണ്ടി പരത്തി... “വേണ്ട വേണ്ട കിടനുരുളണ്ട... കുഴപ്പ്മോനുമില്ല... ...വണ്‍ സൈടാലെ” രമ്യയുടെ നേര്‍ക്ക് തിരഞ്ഞു കിടന്നുകൊണ്ട് രാധിക ചോദിച്ചു... “എന്ത് വണ്‍ സൈട”...... ഒന്നുമാറിയാത്തവളെ പോലെ രമ്യ ചോദിച്ചു “അയ്യോട എന്തൊരു പാവം... നിനക്കങ്ങോട്ടു മാത്രമുള്ളുലെ എന്ന്” രാധികയുടെ ആ ചോദ്യം ര്മ്യയില്‍ ചെറിയൊരു ചമ്മലുണ്ടാക്കി... “അത് പിന്നെ ചേച്ചി അവന്‍ ഞങളുടെ കോളേജിലെ ഗന്ധര്‍വന.. അപ്പൊ പിന്നെ എന്റെ ഇഷ്ട്ടം അവനെ അറിയിക്കാന്‍ എനികിതെ ഒരു വഴി തോന്നിയുള്ളൂ........ അതാ ഞാന്‍ അവനെ ഇങ്ങോട്ട് ക്ഷേണിച്ചത്... ചെറിയ ചമ്മലോടു കൂടി രമ്യ പറഞ്ഞ്പ്പിച്ചു.. “ഹ്മ.. കാഞ്ഞ ബുദ്ധി തന്നെ... എനിട്ട്‌ വല്ലതും നടക്കോ...” “ഹാ നടക്കും ഞാന്‍ അവന്റെ പിന്നാലെ കുറെ നടക്കും ....... അല്ലാതെ ഒന്നും നടക്കൂല മോളെ... പൂത്ത കാശുക്കാരന്‍... പിന്നെ വലിയ തറവാട്ടിലെ കുട്ടി....... പിന്നെ നല്ല സൌന്ദര്യവും...രമ്യ ഒന്ന് നെടു വീര്‍പിട്ടു.. “ഇതൊക്കെ അറിയാമെങ്കില്‍ പിന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നെ നാടുകാണിക്കണോ... രാധിക പുച്ച ഭാവത്തില്‍ ചോദിച്ചു... “അല്ല എങ്ങാനും ബിരിയാണി കൊടുത്താലോ... നമ്മള്‍ ശ്രേമിച്ചില്ല എന്ന് പിനീട് തോനരുതല്ലോ... അതാ.” ..രമ്യ അല്‍പ്പം ചിരിച്ചുകൊണ്ട് പറഞ്ഞു... അത് രാധികയിലും ചിരി ജനിപ്പിച്ചു...

💬 Comments

View all comments