Chapter Title : കുരുതിമലക്കാവ് 3
വല്ലാത്ത ഒരു നീറ്റല്‍.. ആരുടെയോ സങ്കടങ്ങള്‍ പോലെ.... കുറച്ചു കൂടി നടന്നപ്പോള്‍ മറ്റു ചില കാല്‍പ്പെരുമാറ്റം അവന്‍ കേട്ടപോലെ തോന്നി...... അല്ല തന്റെ പിന്നില്‍ നിന്നല്ല .....സൈടിലാണോ.. അതെ തനിക്കു വലതു വശത്തു നിന്നാണ് ആ ശബ്ദം അവന്‍ അവിടെ കണ്ട ഒരു ചെറിയ മരചെടിയുടെ തണലിലേക്ക് നീങ്ങി നിന്നു.. എന്നിട്ട് റോഡിനു എതിര്‍ വശത്തേക്ക് നോക്കി..... അവിടെ ചെറിയൊരു കുന്നിന്റെ മുകളിലായി ഒരു ചെറിയ വീട് അവന്റെ ശ്രധയില്‍ പെട്ടു... ആരുടെ വീടാണത് അറിയില്ല,...., അല്ങ്കിലും തനിക്കിവിടെ ആരെ അറിയാന്‍.. ....അവന്‍ മനസില്‍ ചിരിച്ചു.. കാല്‍പെരുമാറ്റത്തിന്റെ ശബ്ദമാണ് അവന്‍ ചെവി കൂര്‍പ്പിച്ചു.. അങ്ങോട്ടു പോയി നോക്കിയാലോ ഇനി വല്ല കള്ളന്മാരും......ഹേയ് ഈ നാട്ടില്‍ പോലീസ് പോലുമില്ലനല്ലേ രമ്യ പറഞ്ഞത്......... അപ്പോള്‍ പിന്നെ കള്ളന്മാര്‍ ആയിരിക്കില്ല..... പിന്നെ എന്താകും.. ശ്യാമിന്റെ മനസില്‍ പല ചിന്തകളും കടന്നു വന്നു...അങ്ങോട്ടു പോകണമോ വേണ്ടയോ എന്നുള്ള രണ്ടഭിപ്രായ്ത്തില്‍ അവന്റെ മനസില്‍ ഒരു വലിയ യുദ്ധം തന്നെ നടന്നു... അവസാനം പോകാം എന്നുള്ള അവന്റെ തീരുമാനം മനസില്‍ വിജയിച്ചതിന്റെ ആഘോഷം അവന്റെ മനസില്‍ നിറഞ്ഞു.. അവന്‍ പതിയെ റോഡ് മുറിച്ചു കടക്കാന്‍ തുടങ്ങിയപ്പോള്‍ അവനും വഴി കാട്ടിയെന്നോണം ഒരു പൂച്ച എവിടെ നിന്നോ അവന്റെ മുന്നിലേക്കെത്തി.. ...ഇതെവിടുന്നു വന്നു.. കാണാന്‍ പേടി തോന്നുന്ന വിധത്തിലുള്ള അതിന്റെ നോട്ടം പക്ഷെ ശ്യാമിനെ തെല്ലും ഭയ പെടുത്തിയില്ല,,, പക്ഷെ താന്‍ വന്നതിനു ശേഷം ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് അവനു തോന്നി... ആരെല്ലാമോ എന്നോട് എന്തെല്ലാമോ പറയാന്‍ ശ്ര്മിക്കുന്നപ്പോലെ....ചിലപ്പോള്‍ തോന്നല്‍ മാത്രമാകാം... അവന്‍ നിന്നപ്പോള്‍ അവനെ തിരിഞ്ഞു
💬 Comments
View all comments