0%

Chapter Title : കുരുതിമലക്കാവ് 3

Author : Achuraj Read All Parts 5.4K

ശാന്ത കെറുവിച്ചു കൊണ്ട് പറഞ്ഞു.. അയ്യേ.. വേടി..... അവന്മാര്‍ അവള്‍ക്കു കച്ചോടം ഉണ്ടാക്കി കൊടുക്കാന്‍ വന്നയാണ്‌.. ഇത് കാണിക്കാന്‍ ആണോട നീ എന്നെ ഇങ്ങോട്ട് ആനയിച്ചത്.. ശ്യാം പൂച്ചയോട് തെല്ലരിശത്തോടെ ചോദിച്ചു.. ആ പൂച്ച വീണ്ടും മുരണ്ടു.. ആഹാ.. നീ മുരുള്ളണ്ട.. “കള്ളവേടി കാണാന്‍ എന്നെ പോലൊരു മാന്യനെ ഇങ്ങോട്ട് കൊണ്ട് വരാന്‍ നിനക്ക് നാണമില്ലെട”.. ശ്യാം പൂച്ചയോട് വളരെ പതിയെ ചോദിച്ചു..... ആ പൂച്ച അവന്റെ കാലില്‍ ഒന്ന് ഉരതി.. “ഹാ അങ്ങനെ നീ ഉരതി സുഖിപ്പിക്കുവോന്നും വേണ്ട ഞാന്‍ പോക”.. ശ്യാം പൂച്ചയോട് പറഞ്ഞു കൊണ്ട് വീണ്ടും മുകളിലേക്ക് നോക്കി.. “ചേച്ചി അങ്ങനെ പറയരുത്.. ഞങ്ങള്‍ വളരെ കഷ്ട്ടപെട്ട ഇവിടെ വരെ ആ മലച്ചുവട്ടിനു കാശുമായി ഇവിടെ വരെ വന്നത്‌.. ഞങ്ങള്‍ വേഗം തീര്‍ത്തു പൊക്കോളാം... ഇവിടെ വരെ വന്നയല്ലേ.. രണ്ടെണ്ണം കഴിഞ്ഞതൊക്കെ ശാന്ത ചെചിക്കൊരു ക്ഷീണമാണോ...” കൂടെ ഉള്ളവന്റെ കമന്റു കേട്ട് ശാന്ത ചെറുതായൊന്നു പൊങ്ങി... “പറഞ്ഞ കാശോണ്ടോ” ശാന്ത അല്‍പ്പം മയത്തില്‍ ചോദിച്ചു... “ഉണ്ട് പറഞ്ഞതിലും 100 രൂപ കൂടുതലുണ്ട് ചേച്ചി”.. .. എന്ന് പറഞ്ഞു കൊണ്ട് ഒരുത്തന്‍ അവ്നറ്റ് പോക്കറ്റില്‍ നിന്നും കുറച്ചു നോട്ടുകളുടെ കെട്ടുകള്‍ അവര്‍ക്ക് നേരെ നീട്ടി.. ശാന്ത അത് വാങ്ങി എണ്ണിനോക്കി എന്നിട്ട് അകത്തു വാ എന്ന് പറഞ്ഞു കൊണ്ട് അവര്‍ അകത്തേക്ക് പോയപ്പോള്‍.. അളിയാ എന്ന് വിളിച്ചു കൊണ്ട് എന്തോ നിധി കിട്ടിയ സന്തോഷത്തില്‍ അവര്‍ തുള്ളിച്ചാടി... എനിട്ട്‌ അവര്‍ അകത്തേക്ക് പോയി... ഇത്രയ്ക്കു സന്തോഷിക്കനുണ്ടോ ആ ശാന്ത എന്ന സ്ത്രീയില്‍..... ശ്യാം ചിന്തിച്ചു..

💬 Comments

View all comments